മൈതാന യുദ്ധം; സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ അഞ്ചരയ്ക്ക്

Published : Dec 23, 2017, 03:42 PM ISTUpdated : Oct 05, 2018, 02:17 AM IST
മൈതാന യുദ്ധം; സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ അഞ്ചരയ്ക്ക്

Synopsis

മാഡ്രിഡ്: ലോക ഫുട്ബോളിലെ വമ്പന്‍മാരുടെ മൈതാന യുദ്ധം അല്‍പസമയത്തിനകം. സ്പാനിഷ് ലീഗ് ഫുട്ബോളില്‍ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് ചിരവൈരികളായ ബാഴ്സലോണയെ നേരിടും. റയലിന്‍റെ ഹോം ഗ്രൗണ്ടായ സാന്‍റിയാഗോ ബെര്‍ണബ്യുവില്‍ ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചരയ്ക്കാണ് സീസണിലെ ആദ്യ എല്‍ക്ലാസിക്കോ. 

സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ലിയോണല്‍ മെസ്സിയുടേയും നേര്‍ക്കുനേര്‍ പോരാട്ടം കൂടിയാണിത്. എല്‍ ക്ലാസിക്കോയില്‍ മെസ്സി 24 ഗോളും റൊണാള്‍ഡോ 17 ഗോളും നേടിയിട്ടുണ്ട്. 16 കളിയില്‍ 42 പോയിന്‍റുമായി ബാഴ്സയാണ് ലീഗില്‍ മുന്നില്‍. അതേസമയം 31 പോയിന്‍റുള്ള റയല്‍ നാലാം സ്ഥാനത്താണ്. സീസണിലെ ഏറ്റവും വലിയ പോരാട്ടം എന്നാണ് എല്‍ക്ലാസിക്കോയെ റയല്‍ കോച്ച് സിനദിന്‍ സിദാന്‍ വിശേഷിപ്പിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഖിലേന്ത്യ അന്തർ സർവ്വകലാശാല റഗ്ബി ചാമ്പ്യൻഷിപ്പ്, ഇരട്ട കിരീടവുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് ചരിത്ര വിജയം
മൂന്നാം മത്സരത്തിലും 'ഗ്രീൻ' സിഗ്നലില്ല, കൊല്‍ക്കത്തയുടെ 25 കോടിയുടെ വിദേശതാരത്തെ നിർത്തിപ്പൊരിച്ച് ആരാധകര്‍