രോഹിത് സ്ഥാപിച്ച 5 റെക്കോര്‍ഡുകള്‍

Web Desk |  
Published : Dec 22, 2017, 10:57 PM ISTUpdated : Oct 05, 2018, 03:23 AM IST
രോഹിത് സ്ഥാപിച്ച 5 റെക്കോര്‍ഡുകള്‍

Synopsis

ശ്രീലങ്കയ്ക്കെതിരെ ബാറ്റിങ് വെടിക്കെട്ട് പുറത്തെടുത്ത ഇന്ത്യൻ നായകൻ രോഹിത് ശര്‍മ്മ ഒരുപിടി റെക്കോര്‍ഡുകളും തീര്‍ത്താണ് ക്രീസ് വിട്ടത്. ഈ തകര്‍പ്പൻ ഇന്നിംഗ്സിലൂടെ അഞ്ചോളം റെക്കോര്‍ഡുകളാണ് രോഹിത് സ്വന്തമാക്കിയത്. അവ ഏതൊക്കെയാണെന്ന് നോക്കാം...

1, വേഗമാര്‍ന്ന സെഞ്ച്വറി

അന്താരാഷ്‌ട്ര ടി20യിലെ ഏറ്റവും വേഗമാര്‍ന്ന സെഞ്ച്വറി എന്ന ലോക റെക്കോര്‍ഡ് ദക്ഷിണാഫ്രിക്കൻതാരം ഡേവിഡ് മില്ലറുമായി പങ്കുവെയ്‌ക്കാൻ രോഹിതിന് സാധിച്ചു. 35 പന്തിൽനിന്നാണ് രോഹിത് മൂന്നക്കം കടന്നത്. ഏറ്റവും വേഗമാര്‍ന്ന ഇന്ത്യക്കാരന്റെ സെഞ്ച്വറി എന്ന കെ എൽ രാഹുലിന്റെ റെക്കോര്‍ഡ് അദ്ദേഹത്തെ സാക്ഷിയാക്കി മറികടക്കാനും രോഹിതിന് സാധിച്ചു. രാഹുൽ വെസ്റ്റിന്‍ഡീസിനെതിരെ 46 പന്തിലാണ് സെഞ്ച്വറി തികച്ചത്.

2, ഫസ്റ്റ്ക്ലാസ് ടി20യിലും റെക്കോര്‍ഡ്

ഫസ്റ്റ്ക്ലാസ് ടി20യിലെ ഏറ്റവും വേഗമാര്‍ന്ന രണ്ടാമത്തെ സെഞ്ച്വറിയാണ് രോഹിത് നേടിയത്. ഐപിഎല്ലിൽ ക്രിസ് ഗെയിൽ 30 പന്തിൽ നേടിയ സെഞ്ച്വറിയാണ് ഇക്കാര്യത്തിൽ ഒന്നാമത്. ഫസ്റ്റ് ക്ലാസ് ടി20യിലെ ഇന്ത്യക്കാരന്റെ വേഗമാര്‍ന്ന സെഞ്ച്വറിയെന്ന റെക്കോര്‍ഡ് യൂസഫ് പത്താനെ മറികടന്ന് രോഹിത് സ്വന്തമാക്കുകയും ചെയ്തു. 2010-ലെ ഐപിഎല്ലിൽ യൂസഫ് പത്താൻ 37 പന്തിലാണ് സെഞ്ച്വറി തികച്ചത്.

3, ടി20യിൽ രണ്ടു സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരം

ടി20യിൽ രണ്ടു സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരമാണ് രോഹിത് ശര്‍മ്മ. ഗെയിൽ, എവിൻ ലൂയിസ്, മക്കല്ലം, കോളിൻ മണ്‍റോ എന്നിവരാണ് നേരത്തെ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

4, ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവുമധികം സിക്‌സര്‍

ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റുകളിലായി ഈ കലണ്ടര്‍ വര്‍ഷം രോഹിത് 64 സിക്സറുകളാണ് അടിച്ചുകൂട്ടിയത്. ഇക്കാര്യത്തിൽ 2015ൽ എബിഡിവില്ലിയേഴ്സ് സ്ഥാപിച്ച 63 സിക്‌സര്‍ എന്ന റെക്കോര്‍ഡാണ് രോഹിത് മറികടന്നത്.

5, ഏറ്റവുമധികം സിക്‌സറടിച്ച ഇന്ത്യക്കാരൻ

ടി20യിൽ ഒരിന്നിംഗ്സിൽ ഏറ്റവുമധികം സിക്‌സറടിച്ച ഇന്ത്യൻതാരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാനും രോഹിതിന് സാധിച്ചു. 10 സിക്‌സറടിച്ച രോഹിത് ഇക്കാര്യത്തിൽ യുവരാജ് സിങിനെയാണ് മറികടന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മഴ വില്ലനായി, കൊല്‍ക്കത്ത-പഞ്ചാബ് മത്സരം ഉപേക്ഷിച്ചു, പോയിന്‍റ് പട്ടികയില്‍ വീണ്ടും മാറ്റം, ആർസിബിയെ മറികടന്ന് പഞ്ചാബ് തലപ്പത്ത്
രഹാനെയുടെ ആ തീരുമാനം ഞെട്ടിച്ചു; കൊല്‍ക്കത്ത നായകനെതിരെ തുറന്നടിച്ച് അനിൽ കുംബ്ലെയും അശ്വിനും