
ന്യൂയോര്‍ക്ക്: പാക്വിയാവോയ്ക്കെതിരെ ഈ വര്‍ഷം മത്സരിക്കുമെന്ന് ബോക്സിംഗ് താരം മെയ്‍വെതര്‍. ഡിസംബറില്‍ മത്സരം നടക്കാനാണ് സാധ്യത. കരിയറിലെ ആദ്യ തോൽവി മെയ്‍വെതര്‍ നേരിടുമെന്നായിരുന്നു പാക്വിയാവോയുടെ പ്രതികരണം. അമ്പത് മത്സരങ്ങളിലും ജയിച്ച മെയ്‍വെതര്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിന് ശേഷം റിംഗില്‍ നിന്ന് മാറിനിൽക്കുകയായിരുന്നു.
മെയ്‍വെതര്‍ക്ക് 41ഉം പാക്വിയാവോയ്ക്ക് മുപ്പത്തിയൊമ്പതും വയസ്സ് പ്രായമുണ്ട്. 2015ൽ 'നൂറ്റാണ്ടിലെ പോരാട്ടം' എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തിൽ പാക്വിയാവോയെ മെയ്‍വെതര്‍ തോൽപ്പിച്ചിരുന്നു. അതേസമയം മെയ്‍വെതര്‍ക്ക് അത്യാഗ്രഹമെന്ന് ഒരു വിഭാഗം അമേരിക്കന്‍ മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി.