
ലണ്ടന്‍: ഓസ്‌ട്രേലിയക്കെതിരായ ആദ്യടെസ്റ്റില്‍ രോഹിത് ശര്‍മയെ ഇന്ത്യ ഓപ്പണറാക്കണമെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോന്‍. പൃഥ്വി ഷായുടെ പരിക്ക് നിരാശാജനകമാണ്. ഏകദിനത്തില്‍ മികച്ച ഫോമിലുള്ള രോഹിത്തിന് ഓസ്‌ട്രേലിയില്‍ തിളങ്ങാനാകുമെന്നും വോന്‍ പറഞ്ഞു. പൃഥ്വിക്ക് പുറമേ മുരളി വിജയും കെ. എല്‍ രാഹുലുമാണ് ഇന്ത്യന്‍ ടീമിലെ സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാര്‍.
ട്വിറ്ററിലാണ് വോന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ട്വീറ്റ് ഇങ്ങനെ.., പൃഥ്വി ഷായ്ക്ക് ഓസീസിനെതിരായ ആദ്യ ടെസ്റ്റ് നഷ്ടപ്പെടുകയെന്നത് നിരാശയുണ്ടാക്കുന്നു. കഴിവുള്ള യുവതാരമാണ് അദ്ദേഹം. എന്റെ വ്യക്തിപരമായ അഭിപ്രായം പൃഥ്വി ഷായ്്ക്ക് പകരം രോഹിത് ശര്‍മയെ ഓപ്പണറായി ഇറക്കുകയെന്നാണ്. ടെസ്റ്റ് ക്രിക്കറ്റിലും അദ്ദേഹത്തിന് തിളങ്ങാന്‍ സാധിക്കും.
25 ടെസ്റ്റില്‍ 1479 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്. എന്നാല്‍ വിദേശ പിച്ചുകളില്‍ താരം പിറകോട്ട് പോകുന്നതാണ് പ്രധാന പ്രശ്‌നം. എന്നാല്‍ ഏകദിനത്തില്‍ മികച്ച ഫോമിലാണ് താരം. രോഹിത്തിനെ കളിപ്പിക്കുമോ എന്നുള്ളത് കണ്ടറിയുക തന്നെ വേണം. ഈമാസം ആറിനാണ് ആദ്യ ടെസ്റ്റ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!