
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് ഇന്ത്യന്‍ താരം മുരളി വിജയി മിന്നും ഫോമിലാണെന്ന് തെളിയിച്ചിരിക്കുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനെതിരായ സന്നാഹമത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയാണ്(132 പന്തില്‍ 129) വിജയി നേടിയത്. ഒരു ഓവറില്‍ 26 റണ്‍സടിച്ചാണ് ശതകം തികച്ചത് എന്നത് താരത്തിന്‍റെ ആത്മവിശ്വാസം തെളിയിക്കുന്നു. ഇതേ ആത്മവിശ്വാസമാണ് മത്സരശേഷം മാധ്യമങ്ങളെ കണ്ടപ്പോഴും ഇന്ത്യന്‍ താരം പങ്കുവെച്ചത്.
കളി മികവും ഫിറ്റ്നസും നിലനിര്‍ത്താന്‍ കഠിന പരിശ്രമമാണ് നടത്തുന്നത്. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീമിന് മികച്ച സംഭാവന നല്‍കാനാകുമെന്നാണ് പ്രതീക്ഷ, തീര്‍ച്ചയായും അതിന് കഴിയും- പരമ്പരയ്ക്ക് മുന്‍പ് മുരളി വിജയി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കെ.എല്‍ രാഹുലുമായുള്ള കെമിസ്‌ട്രി ഓസീസിനെതിരായ ആദ്യ ടെസ്റ്റിലും വര്‍ക്കൗട്ടാകും എന്ന പ്രതീക്ഷയും വിജയിക്കുണ്ട്. സന്നാഹമത്സരത്തില്‍ ഇരുവരും ചേര്‍ന്ന് 109 റണ്‍സിന്‍റെ കൂട്ടുകെട്ട് സൃഷ്ടിച്ചിരുന്നു.
ഓസ്‌ട്രേലിയയിലെ പിച്ചുകള്‍ തന്‍റെ കളി ശൈലികള്‍ക്ക് അനുയോജ്യമാണ്. കാരണം, ബാക്ക് ഫൂട്ടില്‍ കളിക്കാന്‍ താല്‍പര്യപ്പെടുന്ന താരമാണ് താന്‍. ഓസ്‌ട്രേലിയയിലെ ബൗണ്‍സില്‍ സ്വതസിദ്ധമായ ഷോട്ടുകള്‍ കളിക്കാനാകും. ഒരിക്കല്‍ അന്താരാഷ്ട്ര മത്സരം കളിച്ചാല്‍ പിന്നീട് ഉത്തരവാദിത്വം ഉണ്ടായിരിക്കുമെന്നും മത്സരപരിചയവും വയസും അതിനൊരു ഘടകമല്ലെന്നും താരം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!