രഹാനെയെ ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍

By Web TeamFirst Published Feb 6, 2019, 9:11 PM IST
Highlights

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അജിന്‍ക്യ രഹാനെയെ ഉള്‍പ്പെടുത്തമെന്ന് മുന്‍ ക്യാപ്റ്റന്‍ ദിലീപ് വെങ്‌സര്‍ക്കാര്‍. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയക്കെതിരെ  അഞ്ച് ഏകദിനങ്ങള്‍കൂടി ഇന്ത്യ കളിക്കുന്നുണ്ട്.

മുംബൈ: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അജിന്‍ക്യ രഹാനെയെ ഉള്‍പ്പെടുത്തമെന്ന് മുന്‍ ക്യാപ്റ്റന്‍ ദിലീപ് വെങ്‌സര്‍ക്കാര്‍. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയക്കെതിരെ  അഞ്ച് ഏകദിനങ്ങള്‍കൂടി ഇന്ത്യ കളിക്കുന്നുണ്ട്. ഈ ടീമില്‍ രഹാനെയെ പരീക്ഷിക്കാവുന്നതാണെന്ന് വെങ്‌സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. 

ലോകകപ്പിനുള്ള ടീമിനെ ഒരുക്കുന്ന തിരക്കിലാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്. മധ്യനിരയില്‍ ആരൊക്കെ കളിപ്പിക്കണം എന്നാണ് ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. അമ്പാട്ടി റായുഡു, ദിനേശ് കാര്‍ത്തിക്, കേദാര്‍ ജാദവ് എന്നിവരുടെ പേരുകള്‍ ഇപ്പോള്‍ തന്നെ വന്നുകഴിഞ്ഞു. ഇക്കൂട്ടത്തിലേക്ക് അവസാനമായി കേട്ടത് ഋഷഭ് പന്തിന്റേതും ശുഭ്മാന്‍ ഗില്ലിന്‍റേയും പേരുകളായിരുന്നു. അതിനിടെയാണ് വെങ്‌സര്‍ക്കാറുടെ  പ്രസ്താവന. 

വെങ്‌സര്‍ക്കാര്‍ പറയുന്നതിങ്ങനെ... രഹാനെയെ എല്ലാ മത്സരത്തിലും ഇറക്കണമെന്നല്ല പറഞ്ഞു വരുന്നത്. എന്നാല്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കളിക്കാന്‍ അറിയാവുന്ന ഒരാള്‍ ടീമിലുണ്ടാവുന്നത് നല്ലതാണ്. മധ്യനിരയില്‍ കളിക്കാന്‍ രഹാനെ അര്‍ഹനാണ്. ഏത് സ്ലോട്ടിലും കളിക്കാന്‍ അറിയാവുന്ന താരമാണ് രഹാനെയെന്നും വെങ്‌സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. 

click me!