വീണ്ടും ധോണിയുടെ 'തല' ഇന്ത്യക്ക് സമ്മാനിച്ചത് കിവീസിന്‍റെ ആദ്യ വിക്കറ്റ്- വീഡിയോ

Published : Feb 06, 2019, 05:56 PM ISTUpdated : Feb 06, 2019, 05:57 PM IST
വീണ്ടും ധോണിയുടെ 'തല' ഇന്ത്യക്ക് സമ്മാനിച്ചത് കിവീസിന്‍റെ ആദ്യ വിക്കറ്റ്- വീഡിയോ

Synopsis

ഒരിക്കല്‍കൂടി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ്. ധോണിയുടെ തന്ത്രങ്ങള്‍ പിഴച്ചില്ല. വെല്ലിങ്ടണില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത് ധോണിയുടെ കൃത്യമായ ഉപദേശത്തെ തുടര്‍ന്ന്. ന്യൂസിലന്‍ഡ് വിക്കറ്റ് നഷ്ടമില്ലാതെ  86 റണ്‍സെടുത്തിരിക്കുന്ന സമയം. ഒമ്പതാം ഓവറില്‍ പന്തെറിയാനെത്തിയത് ക്രുനാല്‍ പാണ്ഡ്യ.

വെല്ലിങ്ടണ്‍: ഒരിക്കല്‍കൂടി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ്. ധോണിയുടെ തന്ത്രങ്ങള്‍ പിഴച്ചില്ല. വെല്ലിങ്ടണില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത് ധോണിയുടെ കൃത്യമായ ഉപദേശത്തെ തുടര്‍ന്ന്. ന്യൂസിലന്‍ഡ് വിക്കറ്റ് നഷ്ടമില്ലാതെ  86 റണ്‍സെടുത്തിരിക്കുന്ന സമയം. ഒമ്പതാം ഓവറില്‍ പന്തെറിയാനെത്തിയത് ക്രുനാല്‍ പാണ്ഡ്യ. ക്രീസില്‍ ന്യൂസിലന്‍ഡ് ഓപ്പണര്‍ കോളിന്‍ മണ്‍റോ. അതുവരെ മികച്ച രീതിയിലാണ് ക്രുനാല്‍ പന്തെറിഞ്ഞിരുന്നത്. ആദ്യ പന്തിന് ശേഷം ധോണി, ക്രുനാലുമായി സംസാരിച്ചു. അടുത്ത പന്ത് ക്രുനാല്‍ ടോസ് ചെയ്ത് നല്‍കി. ലോങ് ഓണിലൂടെ കൂറ്റനടിക്ക് മുതിര്‍ന്ന മണ്‍റോയ്ക്ക് പിഴച്ചു. ബൗണ്ടറി ലൈനില്‍ വിജയ് ശങ്കറിന്റെ കൈകളില്‍ ഒതുങ്ങി മണ്‍റോ. വീഡിയോ കാണാം..

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഞാന്‍ അപമാനിതനായി'; പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെക്കാനുണ്ടായ കാരണം വ്യക്തമാക്കി ഗില്ലസ്പി
ഹെല്‍മറ്റില്‍ പലസ്തീന്‍ ലോഗോ; പുല്‍വാമയില്‍ യുവ ക്രിക്കറ്റിനെതിരെ അന്വേഷണം ആരംഭിച്ച് ജമ്മു കശ്മീല്‍ പൊലീസ്