
റാഞ്ചി: ഓസ്‌ട്രേലിയയിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയില്ല. പരിക്ക് കാരണമാണ് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത്. വിശ്രമത്തിലായിരുന്ന പാണ്ഡ്യ കുറച്ച് കാലമായി ക്യാമറയ്ക്ക് മുന്നിലൊന്നുമില്ലായിരുന്നു. എന്നാല്‍ ഇന്നലെ ധോണിയുടെ ഭാര്യ, സാക്ഷിയുടെ പിറന്നാള്‍ ചടങ്ങില്‍ പാണ്ഡ്യയെത്തി. എന്നാല്‍ അതൊരു വെറും വരവല്ലായിരുന്നു. നേരിയ വിവാദത്തിന്റെ അകമ്പടി കൂടിയുണ്ട്.
സാക്ഷിയുടെ പിറന്നാള്‍ ചടങ്ങിനിടെ ഹാര്‍ദിക് പുകവലിച്ചുവെന്നാണ് പുതിയ സംഭവം. ധോണിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ഹാര്‍ദിക്. സാക്ഷിയുടെ 29ാം പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി ഹാര്‍ദിക് എത്തിയിരുന്നു. സാക്ഷി കേക്ക് മുറിക്കാനൊരുങ്ങവെ, ധോണിയുടെ പിന്നില്‍ നില്‍ക്കുകയായിരുന്ന ഹാര്‍ദിക് പുക ഊതി വിടുന്നത് വീഡിയോയില്‍ കാണാമായിരുന്നു. പെട്ടന്ന് പുകവലി നിര്‍ത്ത് ചടങ്ങിന്റെ ഭാഗമാവുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. പാണ്ഡ്യ പരസ്യമായി പുകവലിക്കുകയായിരുന്നുവെന്നാണ് ക്രിക്കറ്റ് ആരാധകരുടെ കണ്ടെത്തല്‍.
സാക്ഷി പങ്കുവച്ച ഇന്‍സ്റ്റഗ്രാം വീഡിയോയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ക്രിക്കറ്റ് ആരാധകര്‍ കമന്റായിട്ട് ഇക്കാര്യം കമന്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച ഹാര്‍ദിക് പാണ്ഡ്യ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!