
കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി 2015 സീസണില്‍ ആറ് ഗോളുകള്‍ നേടിയ താരമാണ് അന്‍റോണിയോ ജര്‍മ്മന്‍. അതോടെ മഞ്ഞക്കുപ്പായത്തിലെ സൂപ്പര്‍താരമായി ഇംഗ്ലീഷ് താരം പേരെടുത്തു. എന്നാല്‍ രണ്ടാം വരവില്‍ 2016 സീസണില്‍ ഗോള്‍ കണ്ടെത്താനാകാതെ പോയതോടെ ജര്‍മ്മനുമായുള്ള കരാര്‍ കേരള ബ്ലാസ്റ്റേഴ്‌സ് അവസാനിപ്പിച്ചു. 2017-18 സീസണില്‍ ബ്ലാസ്റ്റേഴ്സില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് ജര്‍മ്മന്‍ തുറന്നു പറഞ്ഞെങ്കിലും ബ്ലാസ്റ്റേഴ്സ് ചെവികൊടുത്തില്ല.
എന്നാല്‍ ജര്‍മ്മന്‍ ബൂട്ടുകെട്ടാന്‍ വീണ്ടും കേരളത്തിലേക്ക് വരുന്നതായുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജര്‍മ്മനുമായി ഐ ലീഗ് ക്ലബ് ഗോകുലം എഫ്‌സി കേരള ചര്‍ച്ച നടത്തുന്നതായാണ് സൂചനകള്‍. ഇതിന് ആക്കംകൂട്ടി ഗോകുലം എഫ്‌സിയെ കുറിച്ചുള്ള വിവരങ്ങള്‍ തിരക്കി ജര്‍മ്മന്‍ ട്വിറ്ററില്‍ രംഗത്തെത്തി. എന്നാല്‍ ജര്‍മ്മനുമായുള്ള ചര്‍ച്ചകളെ കുറിച്ച് ഔദ്യോഗികമായി ക്ലബി അധികൃതര്‍ പ്രതികരിച്ചിട്ടില്ല. ഇംഗ്ലണ്ടിലെ നാഷണല്‍ സൗത്ത് ലീഗില്‍ ഹെമല്‍ ഹേംപ്‌സ്റ്റെഡിനായാണ് ഇപ്പോള്‍ കളിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!