ഫോര്‍മുല വണ്‍: ഹംഗേറിയന്‍ ഗ്രാന്‍പ്രീ ഇന്ന്

Published : Jul 29, 2018, 05:58 PM ISTUpdated : Jul 30, 2018, 12:16 PM IST
ഫോര്‍മുല വണ്‍: ഹംഗേറിയന്‍ ഗ്രാന്‍പ്രീ ഇന്ന്

Synopsis

മെഴ്സിഡസ് താരം ലൂയിസ് ഹാമില്‍ട്ടൺ ആണ് പോള്‍ പൊസിഷനില്‍. മെഴ്സിഡസ് താരം വാള്‍ട്ടേരി ബോട്ടാസ് രണ്ടാമത്.

ഹംഗറോറിംഗ്: ഫോര്‍മുല വൺ കാറോട്ട സീസണിലെ ഹംഗേറിയന്‍ ഗ്രാന്‍പ്രീയിൽ കിരീടപ്പോരാട്ടം ഇന്ന് നടക്കും. മഴയിൽ കുതിര്‍ന്ന യോഗ്യതാ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ മെഴ്സിഡസ് താരം ലൂയിസ് ഹാമില്‍ട്ടൺ ആണ് പോള്‍ പൊസിഷനില്‍. മെഴ്സിഡസ് താരം വാള്‍ട്ടേരി ബോട്ടാസ് ആണ് രണ്ടാം സ്ഥാനത്ത്.

ഫെരാരിയുടെ കിമി റൈക്കോണനും മുന്‍ ലോക ചാംപ്യന്‍ സെബാസ്റ്റ്യന്‍ വെറ്റലും തുടര്‍ന്നുള്ള സ്ഥാനങ്ങളിലായി മത്സരം തുടങ്ങും. കരിയറില്‍ 77-ാം തവണയാണ് ഹാമില്‍ട്ടൺ പോള്‍ പൊസിഷനില്‍ മത്സരം തുടങ്ങുന്നത്. സീസണിലെ കിരീടപ്പോരാട്ടത്തിൽ ലീഡ് ഉയര്‍ത്താന്‍ കൂടിയാകും ഹാമില്‍ട്ടൺ ഇന്നിറങ്ങുന്നത്. നിലവില്‍ വെറ്റലിനേക്കാള്‍ 17 പോയിന്‍റ് മുന്നിലാണ് ഹാമിൽട്ടൺ. ഇന്ത്യന്‍ സമയം വൈകീട്ട് 6.40നാണ് മണിക്കാണ് മത്സരം.

PREV
click me!

Recommended Stories

അഞ്ജു ബോബി ജോർജിന്‍റെ 22 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; ലോങ് ജമ്പിൽ ചരിത്രക്കുതിപ്പുമായി കേരളത്തിന്റെ ആൻസി സോജൻ
എഫ്‌ഐഎച്ച് പ്രോ ലീഗ് ഹോക്കി: പാകിസ്ഥാനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ; ജയം ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക്