ഇന്ത്യന്‍ അത്ലറ്റിക്സിന് കുതിപ്പേകാന്‍ നീരജ് ചോപ്ര; ഡയമണ്ട് ലീഗില്‍ മുത്തമിടുമോ

Published : Jul 28, 2018, 07:11 PM ISTUpdated : Jul 30, 2018, 12:16 PM IST
ഇന്ത്യന്‍ അത്ലറ്റിക്സിന് കുതിപ്പേകാന്‍ നീരജ് ചോപ്ര; ഡയമണ്ട് ലീഗില്‍ മുത്തമിടുമോ

Synopsis

കോമൺവെൽത്ത് ഗെയിംസ് ചാംപ്യനായ നീരജ് ഡയമണ്ട് ലീഗിന്റെ മൊറോക്കോ പാദത്തിൽ 83.32 മീറ്റർ കണ്ടെത്തി നാലു  പോയിന്റുകൾ നേടിയിരുന്നു

ഇന്ത്യയുടെ ജാവലിൻത്രോ താരം നീരജ് ചോപ്ര ഡയമണ്ട് ലീഗ് ഫൈനലിന് യോഗ്യത നേടി. ഓഗസ്റ്റ് 30നാണ് ഫൈനൽ മൽസരം. കോമൺവെൽത്ത് ഗെയിംസ് ചാംപ്യനായ നീരജ് ഡയമണ്ട് ലീഗിന്റെ മൊറോക്കോ പാദത്തിൽ 83.32 മീറ്റർ കണ്ടെത്തി നാലു  പോയിന്റുകൾ നേടിയിരുന്നു.  

നിലവിലെ ലോക ചാംപ്യൻ ജൊഹാനസ് വെറ്റർ, ഒളിംപിക് ചാംപ്യൻ തോമസ് റോഹ്‌ലർ, 2017 ഡയമണ്ട് ലീഗ് ചാംപ്യൻ ജാക്കുബ് വാദ്‌ലെച്, ജർമൻ ചാംപ്യൻ ആന്ദ്രിയാസ് ഹോഫ്മാൻ, എസ്തോണിയൻ റെക്കോർഡ് ജേതാവ് മാഗ്നസ് കിർട്ട് എന്നിവരും നീരജ് ചോപ്രയ്ക്കൊപ്പം ഫൈനലിൽ മൽസരിക്കും.

PREV
click me!

Recommended Stories

ഇന്ത്യന്‍ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചു; പാകിസ്ഥാന്‍ കബഡി താരത്തിന് വിലക്ക്
തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു