പരിധി വിട്ടു; സെറീനയുടെ 'ബ്ലാക് പാന്തര്‍' ക്യാറ്റ് സ്യൂട്ടിന് ഫ്രഞ്ച് ഓപ്പണില്‍ വിലക്ക്

By Web TeamFirst Published Aug 25, 2018, 12:22 PM IST
Highlights

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ സെറീന വില്യംസ് ധരിച്ച ബ്ലാക് പാന്തര്‍ ക്യാറ്റ് സ്യൂട്ടിന് അടുത്ത സീസണ്‍ മുതല്‍ ധരിക്കാനാവില്ലെന്ന് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍. സെറീന ധരിച്ച സ്യൂട്ട് പരിധികള്‍ ലംഘിക്കുന്നതാണെന്ന് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ പ്രസിഡന്റ് ബെര്‍ണാഡ് ഗ്യൂഡിസെല്ലി വ്യക്തമാക്കി.

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ സെറീന വില്യംസ് ധരിച്ച ബ്ലാക് പാന്തര്‍ ക്യാറ്റ് സ്യൂട്ട് അടുത്ത സീസണ്‍ മുതല്‍ ധരിക്കാനാവില്ലെന്ന് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍. ഈ വര്‍ഷം ഫ്രഞ്ച് ഓപ്പണില്‍ സെറീന ധരിച്ച ബ്ലാക് സ്യൂട്ട് പരിധികള്‍ ലംഘിക്കുന്നതാണെന്ന് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ പ്രസിഡന്റ് ബെര്‍ണാഡ് ഗ്യൂഡിസെല്ലി വ്യക്തമാക്കി.

ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണിലാണ് കറുത്ത സ്യൂട്ട് അണിഞ്ഞിറങ്ങി 36-കാരിയായ സെറീന ആരാധകരെ ഞെട്ടിച്ചത്. ബ്ലാക് പാന്തര്‍ സിനിമയിലെ വസ്ത്രധാരണം അനുകരിച്ചാണ് താന്‍ ഇത് തെരഞ്ഞെടുത്തതെന്നും ഈ വസ്ത്രം ധരിക്കുമ്പോള്‍ സ്വയം ഒരു പോരാളിയാണെന്ന് തോന്നുമെന്നും സെറീന വ്യക്തമാക്കിയിരുന്നു.

പ്രസവത്തിനുശേഷം ശരീരത്തിലെ രക്തം കട്ടപിടിക്കുന്ന അവസ്ഥ മറികടക്കാന്‍ ഈ വസ്ത്രധാരണം ഒരു പരിധിവരെ തന്നെ സഹായിച്ചുവെന്നും സെറീന പറഞ്ഞിരുന്നു. അതേസമയം, ഇത്തരം വസ്ത്രങ്ങള്‍ 2019ലെ ഫ്രഞ്ച് ഓപ്പണില്‍ അനുവദിക്കാനാവില്ലെന്ന് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ വ്യക്തമാക്കി.

സെറീന ഈ വര്‍ഷം ഫ്രഞ്ച് ഓപ്പണില്‍ ധരിച്ച വസ്ത്രം മാന്യതയുടെ സീമകളെല്ലാം ലംഘിക്കുന്നതാണെന്നും താരങ്ങള്‍ കളിയുടെ മാന്യതയെയും കളി നടക്കുന്ന സ്ഥലത്തെയും ബഹുമാനിക്കണമെന്നും ഗ്യൂഡിസെല്ലി പറഞ്ഞു. എല്ലാവരും സ്വയം പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ സെറീനയുടേത് എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്ന വസ്ത്രധാരണ രീതിയായി പോയെന്നും ഗ്യൂഡിസെല്ലി പറഞ്ഞു.

click me!