ധോണിയോ ഗാംഗുലിയോ അല്ല ഇന്ത്യയുടെ മികച്ച ക്യാപ്റ്റനെന്ന് ഗംഭീര്‍

Published : Dec 09, 2018, 10:38 PM IST
ധോണിയോ ഗാംഗുലിയോ അല്ല ഇന്ത്യയുടെ മികച്ച ക്യാപ്റ്റനെന്ന് ഗംഭീര്‍

Synopsis

ക്യാപ്റ്റനും നേതാവും തമ്മില്‍ വ്യത്യാസമുണ്ട്. കരിയറില്‍ ഞാന്‍ ഒരുപാട് ക്യാപ്റ്റന്‍മാര്‍ക്ക് കീഴില്‍ കളിച്ചിട്ടുണ്ട്. ഞാന്‍ കളിച്ചിട്ടുള്ള ക്യാപ്റ്റന്‍മാരില്‍ നിസ്വാര്‍ഥനും സത്യസന്ധനുമായ ക്യാപ്റ്റനായിരുന്നു കുംബ്ലെ. അദ്ദേഹത്തില്‍ ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്.

ദില്ലി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനാരെന്ന ചോദ്യം ഉയരുമ്പോഴെല്ലാം ആദ്യം ഉയര്‍ന്നുവരുന്ന രണ്ടു പേരുകളാണ് സൗരവ് ഗാംഗുലിയുടേതും എംഎസ് ധോണിയുടേതും. എന്നാല്‍ ഗൗതം ഗംഭീറിനോടാണ് ചോദ്യമെങ്കില്‍ അദ്ദേഹത്തിന്റെ ഉത്തരം അല്‍പം വ്യത്യസ്തമാണ്. അനില്‍ കുംബ്ലെ ആണ് ഇന്ത്യകണ്ട മികച്ച നായകനെന്ന് ഗംഭീര്‍ പറയുന്നു. കുംബ്ലെ യഥാര്‍ഥ നേതാവായിരുന്നുവെന്ന് ഗംഭീര്‍ പറയുന്നു.

ക്യാപ്റ്റനും നേതാവും തമ്മില്‍ വ്യത്യാസമുണ്ട്. കരിയറില്‍ ഞാന്‍ ഒരുപാട് ക്യാപ്റ്റന്‍മാര്‍ക്ക് കീഴില്‍ കളിച്ചിട്ടുണ്ട്. ഞാന്‍ കളിച്ചിട്ടുള്ള ക്യാപ്റ്റന്‍മാരില്‍ നിസ്വാര്‍ഥനും സത്യസന്ധനുമായ ക്യാപ്റ്റനായിരുന്നു കുംബ്ലെ. അദ്ദേഹത്തില്‍ ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. കുംബ്ലെക്ക് കീഴില്‍ ഞാന്‍ അഞ്ചു ടെസ്റ്റുകള്‍ മാത്രമെ കളിച്ചിട്ടുള്ളു. പക്ഷെ നായകനെന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥതയും ക്രിക്കറ്റിനോടുള്ള സത്യസന്ധതയും കണ്ടു പഠിക്കേണ്ടതുതന്നെയാണ്.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം എനിക്ക് ധൈര്യമായി പറയാനാവും, അദ്ദേഹമാണ് ഏറ്റവും മികച്ച ക്യാപ്റ്റനെന്ന്. ക്യാപ്റ്റനെന്ന നിലയില്‍ ഒരുപാട് മത്സരങ്ങളിലൊമന്നും ഇന്ത്യയെ നയിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും സത്യസന്ധതയും നിസ്വാര്‍ത്ഥതയുമാണ് ഒരു ക്യാപ്റ്റനുവേണ്ട ഗുണങ്ങളെന്ന് ഞാന്‍ കരുതുന്നു. അത് രണ്ടും തന്നിലുണ്ടായിരുന്നുവെന്ന് ഞാന്‍ കരുതുന്നവെന്നും ഗംഭീര്‍ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍