എന്റെ പിഴ...പക്ഷെ എനിക്കും വികാരമുണ്ട്: ഗംഭീര്‍

Published : May 04, 2016, 01:28 AM ISTUpdated : Oct 05, 2018, 01:15 AM IST
എന്റെ പിഴ...പക്ഷെ എനിക്കും വികാരമുണ്ട്: ഗംഭീര്‍

Synopsis

ബംഗലൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനെതിരെ വിജയം നേടിയശേഷം ആവേശത്തില്‍ ‍ഡഗ് ഔട്ടിലെ കസേര ചവിട്ടിത്തെറിപ്പിച്ചത് തന്റെ പിഴയാണെന്ന് കൊല്‍ക്കത്ത നായകന്‍ ഗൗതം ഗംഭീര്‍. ' ഞാനങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. എന്റെ പിഴവ് കാരണം ഞങ്ങളുടെ മഹത്തായ വിജയത്തില്‍ നിന്ന് ശ്രദ്ധതന്നെ മാറിപ്പോയി.

അധികൃതരുമായി ഞാന‍ ഉരസുന്നത് ഇതാദ്യമല്ല. ഈ സംഭവത്തെക്കുറിച്ചോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. പക്ഷെ അപ്പോഴും എനിക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യമുണ്ട്. മാതൃകാപുരുഷന്‍മാര്‍ വികാരവിക്ഷോഭങ്ങള്‍ പ്രകടിപ്പിക്കാന്‍ പാടില്ലാ എന്നുണ്ടോ ?. അവരും മനുഷ്യരല്ലെ. അവര്‍ക്കും വികാരങ്ങളില്ലെ. അവരും ഈ സമൂഹത്തിലെ ഒരു അംഗംതന്നെയാണ്'-ഗംഭീര്‍ പറഞ്ഞു.

കളിക്കളത്തില്‍ മുമ്പും ഇത്തരം പ്രകടനങ്ങളുടെ പേരില്‍ ഗംഭറിന് പിഴ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം രഞ്ജി ട്രോഫിയില്‍ ദില്ലി ക്യാപ്റ്റനായിരുന്ന ഗംഭീര്‍ ബംഗാള്‍ നായകനായിരുന്ന മനോജ് തിവാരിയുമായി നടത്തിയ വാക്പോര് കൈയേറ്റത്തിന്റെ വക്കുവരെയെത്തിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

കിവീസ് ചില്ലറക്കാരല്ല, ടി20 ലോകകപ്പുകളില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ റെക്കോഡ്; കളിച്ച മൂന്നിലും ജയം
നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ 'ഫൈനൽ ശാപം' മാറ്റാൻ ഹോട്ടലും ഡ്രസ്സിംഗ് റൂമും മാറ്റി ടീം ഇന്ത്യ; മാസ്റ്റർ പ്ലാനുമായി ബിസിസിഐ