ആ താരത്തിന് ആജീവനാന്ത വിലക്ക് നല്‍കണമെന്ന് ഗൗതം ഗംഭീര്‍

Published : Feb 12, 2019, 06:30 PM ISTUpdated : Feb 12, 2019, 06:31 PM IST
ആ താരത്തിന് ആജീവനാന്ത വിലക്ക് നല്‍കണമെന്ന് ഗൗതം ഗംഭീര്‍

Synopsis

മുന്‍ ഇന്ത്യന്‍ താരം അമിത് ഭണ്ഡാരിക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഭണ്ഡാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പിന്നില്‍ ആരാണോ ആ താരത്തിന് ആജീവനാന്ത വിലക്ക് നല്‍കണമെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു.

ദില്ലി: മുന്‍ ഇന്ത്യന്‍ താരം അമിത് ഭണ്ഡാരിക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഭണ്ഡാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പിന്നില്‍ ആരാണോ ആ താരത്തിന് ആജീവനാന്ത വിലക്ക് നല്‍കണമെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു. ഡല്‍ഹി ക്രിക്കറ്റ് അസോസ്സിയേഷന്‍ സെലക്ഷന്‍ ചെയര്‍മാന്‍ അമിത് ഭണ്ഡാരിയെ കഴിഞ്ഞ ദിവസമാണ് ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. 

അണ്ടര്‍ 23 സെലക്ഷന്‍ ട്രയല്‍സ് നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. തിരിച്ചറിയാത്ത 15 പേര്‍ വരുന്ന സംഘമായിരുന്നു ആക്രമണത്തിന് പിന്നില്‍. പിന്നാലെയാണ് ഗംഭീറിന്റെ ട്വീറ്റ് വന്നത്. താന്‍ വ്യക്തിപരമായി ഇതിനെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പാക്കുമെന്ന് പറഞ്ഞ ഗംഭീര്‍ പറഞ്ഞു. ഇതിനു പിന്നിലുള്ള താരം ഇനി ജന്മത്ത് ക്രിക്കറ്റ് കളിക്കില്ലെന്ന് അസോസ്സിയേഷന്‍ ഉറപ്പാക്കണം. അണ്ടര്‍-23 ടീമില്‍ ഇടം ലഭിയ്ക്കാത്ത ഒരു താരമാണ് ആ പിന്നിലെന്നാണ് പുറത്ത് വരുന്ന ആദ്യ വിവരം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഞ്ചാം മത്സരത്തിലും ഇന്ത്യന്‍ കോട്ട ഭേദിക്കാനാകാതെ ലങ്കന്‍ വനിതകള്‍, പരമ്പര തൂത്തുവാരി വനിതകള്‍, ജയം 15 റണ്‍സിന്
സൂര്യകുമാർ മുമ്പ് നിരന്തരം സന്ദേശങ്ങൾ അയയ്ക്കാറുണ്ടായിരുന്നു, ഇപ്പോൾ....; ആരോപണവുമായി ബോളിവുഡ് നടി