ലോധ സമിതി റിപ്പോര്‍ട്ട്: വിമര്‍ശനവുമായി കപിലും ഗവാസ്കറും

Published : Sep 26, 2016, 01:53 AM ISTUpdated : Oct 04, 2018, 07:24 PM IST
ലോധ സമിതി റിപ്പോര്‍ട്ട്: വിമര്‍ശനവുമായി കപിലും ഗവാസ്കറും

Synopsis

കാണ്‍പൂര്‍: ലോധ സമിതി റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് സുനില്‍ഗവാസ്കറും കപില്‍ദേവും.സമിതിയുടെ പല നിര്‍ദേശങ്ങളും അപ്രായോഗികവും ഇന്ത്യന്‍ സാഹചര്യങ്ങള്‍ കണക്കിലെടുക്കാതെയുമുളളതാണെന്ന് ഇരുവരും പറഞ്ഞു.  കാണ്‍പൂരില്‍ ‍ഇന്ത്യ- ന്യുസീലന്‍ഡ് ടെസ്റ്റ് മത്സരത്തിനിടെയാണ് ലോധ സമിതി റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനവുമായി ക്രിക്കറ്റ് ഇതിഹാസങ്ങള്‍രംഗത്തെത്തിയത്.

ലോധ സമിതിയോട് ആദരവുണ്ടെങ്കിലും റിപ്പോര്‍ട്ടിലെ പല നിര്‍ദേശങ്ങളും അപ്രായോഗികമാണെന്ന് സുനില്‍ ഗവാസ്കര്‍പറഞ്ഞു. ഒരു സംസ്ഥാനത്തിന് ഒരു പ്രാതിനിധ്യം എന്ന നിര്‍ദേശം നടപ്പക്കുന്നത് ക്രിക്കറ്റിന് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടിലെ എല്ലാ കൗണ്ടികളും കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നില്ല. ഓസ്ട്രേലിയയിലെ ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്റിലും എല്ലാ സംസ്ഥാനങ്ങള്‍ക്കും പങ്കാളിത്തമില്ല. ഇന്ത്യയിലും സമാനമായ സ്ഥിതിയാണ്. എല്ലാ സംസ്ഥാനങ്ങളും രഞ്ജിയില്‍ പങ്കെടുക്കുന്നത് കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിന ഒരു ഗുണവും ഉണ്ടാകില്ല. ഗവാസ്കര്‍പറഞ്ഞു.

മഹാരാഷ്ട്ര പോലൊരു സംസ്ഥാനത്തിന് ഒരു ടീം മാത്രമെന്നത് കളികകാരുടെ അവസരങ്ങള്‍ ഇല്ലാതാക്കാനേ കാരണമാകൂ എന്ന് കപില്‍ദേവും പറഞ്ഞു. സെലക്ടര്‍മാരുടെ കാലവധി മൂന്ന് വര്‍ഷമാക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. ഇന്ത്യ പോലുരു രാജ്യത്ത് നിലവവിലെ സാഹചര്യത്തില്‍ അഞ്ച് വര്‍ഷമെങ്കിലും കാലാവധി നല്‍കിയേ മതിയാകൂ എന്ന് കപില്‍ പറഞ്ഞു. ക്രിക്കറ്റ് ഭരണാധികാരികള്‍ക്ക് പ്രായപരിധി ഏര്‍പ്പെടുത്തുന്നതിനെ കപില്‍ സ്വാഗതം ചെയ്തു. ഇത്രയും കാലം ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോയത് ബിസിസിഐയാണ്. അതുകൊണ്ടുതന്നെ ബിസിസിഐയെ വിശ്വാസത്തിലെടുത്ത് വേണം പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഇത് ബുംറയല്ല, നമ്മുടെ ബുംറ ഇങ്ങനെയല്ല; ഇതുവരെ വിക്കറ്റെടുക്കാനാവാതെ താരം, ഉപദേശവുമായി ഇര്‍ഫാന്‍ പത്താന്‍
ധോണിയും സഞ്ജുവും ഒരുമിച്ച്; ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ