അശ്വിന് റെക്കോര്‍ഡ്

By Web DeskFirst Published Sep 25, 2016, 12:36 PM IST
Highlights

കാണ്‍പൂര്‍: ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 200 വിക്കറ്റെടുക്കുന്ന ഏഷ്യയിലെയും ഇന്ത്യയിലെയും ആദ്യ ബൗളറെന്ന റെക്കോര്‍ഡ് ആര്‍.അശ്വിന്. ന്യൂസിലന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റഅ ടെസ്റ്റില്‍ കീവീസ് നായകന്‍ കെയ്ന്‍ വില്യാംസണെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് അശ്വിന്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. 37-ാം ടെസ്റ്റിലാണ് അശ്വിന്‍ 200 വിക്കറ്റ് നേട്ടം തികച്ചത്.

ലോക ക്രിക്കറ്റില്‍ അതിവേഗം 200 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ബൗളറെന്ന റെക്കോര്‍ഡും ഇതോടെ അശ്വിന് സ്വന്തമായി. 80 വര്‍ഷം മുമ്പ് 36 ടെസ്റ്റില്‍ നിന്ന് 200 വിക്കറ്റ് നേടിയിട്ടുള്ള ഓസ്ട്രേലിയയുടെ ക്ലാരി ഗ്രിമ്മെറ്റാണ് അശ്വിന്റെ മുന്‍ഗാമി. ഡെന്നിസ് ലില്ലി(38), വഖാര്‍ യൂനിസ്(38)ഡെയ്ല്‍ സ്റ്റെയിന്‍(39) എന്നിവരാണ് അതിവേഗം 200 വിക്കറ്റ് നേടിയവരില്‍ അശ്വിന് പുറകിലുള്ളത്. 1995ലായിരുന്നു അതിവേഗം 200 വിക്കറ്റെടുക്കുന്ന ഏഷ്യന്‍ ബൗളറെന്ന റെക്കോര്‍ഡ് വഖാര്‍ യൂനിസ് സ്വന്തമാക്കിയത്. 21 വര്‍ഷത്തിനുശേഷമാണ് ഈ റെക്കോര്‍ഡ് അശ്വിനിലൂടെ തകര്‍ക്കപ്പെടുന്നത്.

ഇന്ത്യന്‍ ബൗളര്‍മാരില്‍ ഹര്‍ഭജന്‍ സിംഗ് 46 ടെസ്റ്റില്‍ നിന്നാണ് 200 വിക്കറ്റിലെത്തിയതെങ്കില്‍ നിലവിലെ പരിശീലകന്‍ കൂടിയായ അനില്‍ കുംബ്ലെ 47 ടെസ്റ്റില്‍ നിന്നായിരുന്നു 200 വിക്കറ്റ് ക്ലബ്ബിലെത്തിയത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തം പേരിലുള്ള മുത്തയ്യ മുരധീരന്‍ 42 ടെസ്റ്റില്‍ നിന്നാണ് 200 വിക്കറ്റ് തികച്ചത്.

click me!