
മുംബൈ: മുന്‍ ഇന്ത്യന്‍ താരവും പ്രമുഖ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ തെരഞ്ഞെടുത്ത ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് ഇലവനിൽ അനിൽ കുംബ്ലെയ്ക്കും വി വി എസ് ലക്ഷ്മണും സൗരവ് ഗാംഗുലിക്കും സ്ഥാനമില്ല.സുനിൽ ഗാവസ്കറും വിരേന്ദർ സെവാഗുമാണ് മഞ്ജരേക്കറുടെ ടീമിലെ ഓപ്പണർമാർ. മൂന്നും നാലും സ്ഥാനങ്ങളിൽ രാഹുൽ ദ്രാവിഡും സച്ചിൻ ടെൻഡുൽക്കറും.
ലക്ഷ്മണെ മറികടന്ന് അഞ്ചാം നമ്പറിൽ ഗുണ്ടപ്പ വിശ്വനാഥിനെയാണ് മഞ്ജരേക്കർ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ എം എസ് ധോണിയാണ് ടീം ക്യാപ്റ്റൻ. കപിൽ ദേവും സഹീർ ഖാനുമാണ് ടീമിലെ പേസർമാർ.
ബിഷൻ സിംഗ് ബേദി, എരപ്പള്ളി പ്രസന്ന, ഭഗവത് ചന്ദ്രശേഖർ എന്നിവർ സ്പിന്നർമായി ടീമിലെത്തിയപ്പോൾ ഇന്ത്യയുടെ എക്കാലത്തേയും മികച്ച വിക്കറ്റ് വേട്ടക്കാരനായ അനിൽ കുംബ്ലെയ്ക്ക് ടീമിൽ ഇടംകിട്ടിയില്ല. ബിസിസിഐയുടെ ആവശ്യപ്രകാരമാണ് മഞ്ജരേക്കർ തന്റെ സ്വപ്ന ഇലവനെ തെരഞ്ഞെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!