സൂപ്പര്‍ താരമായാലും ഫോമിലല്ലെങ്കില്‍ പുറത്താക്കണം; ഗവാസ്‌കര്‍ കട്ടക്കലിപ്പില്‍

By Web TeamFirst Published Dec 18, 2018, 1:37 PM IST
Highlights

ഇന്ത്യന്‍ ടീമിന്റെ സെലക്ഷനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍താരം സുനില്‍ ഗവാസ്‌കര്‍. ഭുവനേശ്വര്‍ കുമാറിനെ കളിപ്പിക്കാത്തതിലും പൃഥ്വി ഷായുടെ പരിക്ക് കൈകാര്യം ചെയ്ത രീതിയിലും ഗവാസ്‌കര്‍ തൃപ്തനല്ല. മാത്രമല്ല, കെ.എല്‍ രാഹുലിനെ വരും ടെസ്റ്റുകളില്‍ കളിപ്പിക്കരുതെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

പെര്‍ത്ത്: ഇന്ത്യന്‍ ടീമിന്റെ സെലക്ഷനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍താരം സുനില്‍ ഗവാസ്‌കര്‍. ഭുവനേശ്വര്‍ കുമാറിനെ കളിപ്പിക്കാത്തതിലും പൃഥ്വി ഷായുടെ പരിക്ക് കൈകാര്യം ചെയ്ത രീതിയിലും ഗവാസ്‌കര്‍ തൃപ്തനല്ല. മാത്രമല്ല, കെ.എല്‍ രാഹുലിനെ വരും ടെസ്റ്റുകളില്‍ കളിപ്പിക്കരുതെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു..

ഗവസ്‌കര്‍ തുടര്‍ന്നു... അടുത്ത രണ്ട് ടെസ്റ്റുകളില്‍ നിന്ന് കെ.എല്‍. രാഹുലിനെ ഒഴിവാക്കണം. ഫോമിലേക്ക് തിരിച്ചെത്തുന്നത് കര്‍ണാടയ്ക്ക് വേണ്ടി രഞ്ജി ട്രോഫി കളിക്കട്ടെയെന്നും ഗവാസ്‌കര്‍  വ്യക്തമാക്കി. പൃഥ്വി ഷായ്ക്ക് പകരക്കാരനെ കണ്ടെത്തുന്നതിലും ഇന്ത്യ കാലതാമസം വരുത്തിയെന്നും ഗവാസ്‌കര്‍. പൃഥ്വിക്ക് ഓസ്‌ട്രേലിയന്‍ പര്യടനം നഷ്ടമാവുമെന്ന് അറിയാമായിരുന്നെങ്കില്‍ നേരത്തെ പകരക്കാരനെ കണ്ടെത്തണമായിരുന്നുവെന്നും ഗവാസ്‌കര്‍ കുറ്റപ്പെടുത്തി. 

ഭുവനേശ്വര്‍ കുമാറിനെ എന്തിനാണ് ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവന്നതെന്നും ഗവാസ്‌കര്‍ ചോദിച്ചു. അടുത്തകാലത്ത് ഭുവനേശ്വര്‍ കൂടുതല്‍ ദീര്‍ഘസമയ മത്സരങ്ങള്‍ കളിച്ചിട്ടില്ലെന്നുള്ളതാണ്. എന്നാല്‍ അതൊരിക്കലും ന്യായമായ കാരണമല്ലായിരുന്നുവെന്നും ഗവാസ്‌കര്‍. 

നേരത്തെ എം.എസ് ധോണി, എന്നിവര്‍ക്കെതിരെയും ഗവാസ്‌കര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടാത്ത ഇരുവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നായിരുന്നു ഗവാസ്‌കര്‍ പറഞ്ഞിരുന്നത്.

click me!