കോലിയുടെ വിക്കറ്റിനെ കുറിച്ച് ലിയോണിന് പറയാനേറെ; ഒപ്പം ഒരു യുവതാരത്തെ കുറിച്ചും!

Published : Dec 18, 2018, 12:58 PM ISTUpdated : Dec 18, 2018, 01:05 PM IST
കോലിയുടെ വിക്കറ്റിനെ കുറിച്ച് ലിയോണിന് പറയാനേറെ; ഒപ്പം ഒരു യുവതാരത്തെ കുറിച്ചും!

Synopsis

പെര്‍ത്ത് ടെസ്റ്റിലെ കോലിയുടെ വിക്കറ്റ് ഏറെ പ്രിയപ്പെട്ടതെന്ന് ഓസീസ് സ്‌പിന്നര്‍ നഥാന്‍ ലിയോണ്‍. എന്നാല്‍ ഒരു യുവതാരത്തിന്‍റെ പ്രതിഭയെ കുറിച്ചും ലിയോണ്‍ വാചാലനാകുന്നു.

പെര്‍ത്ത്: പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ വിക്കറ്റാണ് ഏറെ പ്രിയങ്കരമെന്ന് ഓസീസ് സ്‌പിന്നര്‍ നഥാന്‍ ലിയോണ്‍. പെര്‍ത്തില്‍ എട്ട് വിക്കറ്റ് വീഴ്‌ത്തി ലിയോണ്‍ കളിയിലെ താരമായിരുന്നു. രണ്ടാം ഇന്നിംഗ്‌സിലെ കോലിയുടെ വിക്കറ്റാണ് ഇന്ത്യയെ ദയനീയ തോല്‍വിയിലേക്ക് തള്ളിവിട്ട കാരണങ്ങളിലൊന്ന്.

കോലിയുടെ വിക്കറ്റ് വീഴ്‌ത്തിയതിനെ കുറിച്ച് ലിയോണിന്‍റെ വാക്കുകളിങ്ങനെ. ' ക്രിക്കറ്റിലെ നമ്പര്‍ വണ്‍ താരമാണ് കോലി. അദേഹത്തിനെതിരെ കളിക്കുന്നതും വിക്കറ്റ് നേടുന്നതും അതിനാല്‍ വളരെ പ്രിയപ്പെട്ടതാണ്'. ലിയോണ്‍ 17 റണ്‍സെടുത്ത കോലിയെ ഉസ്‌മാന്‍ ഖവാജയുടെ കൈകളിലെത്തിക്കുകയായിരുന്നു. 

ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്തിന്‍റെ പ്രതിഭയെ കുറിച്ചും ലിയോണിന് പറയാനുണ്ടായിരുന്നു. 'അനായാസം പന്തടിച്ചകറ്റാന്‍ കഴിവുള്ള താരമാണ് പന്ത്. ഒരു സ്‌പെഷ്യല്‍ ടാലന്‍റ്. അതിനാല്‍ അദേഹത്തിനെതിരെ പന്തെറിയുന്നത് വെല്ലുവിളിയാണ്' എന്നും ഓസീസ് സ്‌പിന്നര്‍ കൂട്ടിച്ചേര്‍ത്തു. പെര്‍ത്തില്‍ രണ്ടിന്നിംഗ്‌സിലും പന്തിന്‍റെ വിക്കറ്റ് ലിയോണിനായിരുന്നു. 36, 30 എന്നിങ്ങനെയായിരുന്നു പന്തിന്‍റെ സ്‌കോറുകള്‍. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂന്നാം നമ്പറില്‍ തിലക് വര്‍മ; സൂര്യകുമാറിനെ താഴെ ഇറക്കാനുള്ള തീരുമാനം ആലോചിച്ച ശേഷം
കരിയർ അവസാനിപ്പിക്കാൻ തോന്നിയ ആ ദിവസം: രോഹിത് ശർമയുടെ വെളിപ്പെടുത്തൽ; 'കടുത്ത നിരാശയിൽ നിന്ന് കരകയറാൻ 2 മാസം സമയമെടുത്തു'