ദൈവത്തിന്റെ സ്വന്തം നാടിനെക്കുറിച്ച് കോലിക്ക് പറയാനുള്ളത്

Published : Oct 31, 2018, 12:36 PM ISTUpdated : Oct 31, 2018, 12:39 PM IST
ദൈവത്തിന്റെ സ്വന്തം നാടിനെക്കുറിച്ച് കോലിക്ക് പറയാനുള്ളത്

Synopsis

ദൈവത്തിന്റെ സ്വന്തം നാടായാ കേരളത്തെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനായി തിരുവനന്തപുരത്തെത്തിയ കോലി താമസമൊരുക്കിയിരിക്കുന്ന ലീല റാവിസ് ഹോട്ടലിലെ സന്ദര്‍ശക ഡയറിയിലാണ് കേരളത്തെക്കുറിച്ചുളള നല്ലവാക്കുകള്‍ കുറിച്ചിട്ടത്.  

തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാടായാ കേരളത്തെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനായി തിരുവനന്തപുരത്തെത്തിയ കോലി താമസമൊരുക്കിയിരിക്കുന്ന ലീല റാവിസ് ഹോട്ടലിലെ സന്ദര്‍ശക ഡയറിയിലാണ് കേരളത്തെക്കുറിച്ചുളള നല്ലവാക്കുകള്‍ കുറിച്ചിട്ടത്.

കേരളത്തിലെത്തുന്നതിലും വലിയ സന്തോഷമില്ല. ഇവിടെ വരുന്നതും ഊര്‍ജ്ജസ്വലരായ ഇവിടുത്തെ ആളുകളെ കാണുന്നതും ഞാനേറെ ഇഷ്ടപ്പെടുന്നു. കേരളത്തിന്റെ സൗന്ദര്യം അത് ശരിക്കും അനുഭവിച്ചറിയേണ്ടതുതന്നെയാണ്. ആ അനുഭവത്തിനായി ഞാന്‍ എല്ലാവരും ഇവിടെ വരണമെന്ന് അഭ്യര്‍ഥിക്കുന്നു. പ്രളയാനന്തരം കേരളം വീണ്ടും പഴയപ്രതാപത്തിലേക്കും സുരക്ഷിതത്വത്തിലേക്കും  മടങ്ങിയെത്തിയിരിക്കുന്നു. ഓരോതവണ വരുമ്പോഴും എന്നെ ഏറെ സന്തോഷിപ്പിക്കുന്ന ഈ സ്ഥലത്തിന് നന്ദി.എന്നായിരുന്നു കോലിയുടെ വാക്കുകള്‍.

നേരത്തെ ഇംഗ്ലണ്ടിനെതിരായ ട്വന്റി പരമ്പര ജയം കേരളത്തില്‍ പ്രളയമനുഭവിക്കുന്ന ജനങ്ങള്‍ക്കായി സമര്‍പ്പിച്ചും കോലി കേരളത്തോടെുള്ള ഇഷ്ടം പ്രകടമാക്കിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അണ്ടര്‍ 19 ഏകദിന ലോകകപ്പ് ടീം പ്രഖ്യാപിച്ചു, മലയാളിയും ടീമില്‍, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ക്യാപ്റ്റനായി വൈഭവ്
ധാക്ക ക്യാപിറ്റല്‍സ് പരിശീലകന്‍ മഹ്ബൂബ് അലി സാക്കിക്ക് ദാരുണാന്ത്യം; സംഭവം ബിപിഎല്‍ മത്സരത്തിന് തൊട്ടുമുമ്പ്