അങ്ങനെ സംഭവിച്ചാല്‍ ജിമ്മിയെ മറികടക്കാന്‍ മറ്റാര്‍ക്കുമാകില്ല: മഗ്രാത്ത്

Published : Aug 27, 2018, 05:47 PM ISTUpdated : Sep 10, 2018, 01:26 AM IST
അങ്ങനെ സംഭവിച്ചാല്‍ ജിമ്മിയെ മറികടക്കാന്‍ മറ്റാര്‍ക്കുമാകില്ല: മഗ്രാത്ത്

Synopsis

ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണിനെ കുറിച്ച് നിര്‍ണായക പ്രവചനവുമായി ഗ്ലെന്‍ മഗ്രാത്ത്. ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ തന്നെ മറികടന്നാല്‍ ജിമ്മിയെ മറ്റൊരു പേസര്‍ക്കും തകര്‍ക്കാന്‍ കഴിയില്ലെന്ന് മഗ്രാത്ത് പറയുന്നു. ഏഴ് വിക്കറ്റ് കൂടി നേടിയാല്‍ ആന്‍ഡേഴ്‌സണിന് മഗ്രാത്തിനെ മറികടക്കാം. 

ലണ്ടന്‍: ഇംഗ്ലീഷ് ക്രിക്കറ്റര്‍ ജെയിംസ് ആന്‍ഡേഴ്‌സണിനെ കുറിച്ച് നിര്‍ണായക പ്രവചനവുമായി ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ തന്നെ മറികടന്നാല്‍ ജിമ്മിയെ മറ്റൊരു പേസര്‍ക്കും തകര്‍ക്കാന്‍ കഴിയില്ലെന്ന് മഗ്രാത്ത് പറയുന്നു. നിലവില്‍ ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ മുന്നിലുള്ള പേസ് ബൗളറാണ് മഗ്രാത്ത്. ഏഴ് വിക്കറ്റ് കൂടി നേടിയാല്‍ ആന്‍ഡേഴ്‌സണിന് മഗ്രാത്തിനെ മറികടക്കാം. 

ജിമ്മി തന്‍റെ നേട്ടം അനായാസം മറികടക്കുമെന്നാണ് പ്രതീക്ഷ. ടെസ്റ്റില്‍ പേസ് ബൗളറുടെ നിലനില്‍പ് ഏറ്റവും ശ്രമകരമായ ദൗത്യമാണ്. ടെസ്റ്റില്‍ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി തുടരുക എന്നതില്‍ അഭിമാനിക്കുന്നു. എന്നാല്‍ ജിമ്മിയെ പോലൊരു താരം തന്നെ മറികടന്നാല്‍ സന്തോഷമേയുള്ളൂ. തന്‍റെ റെക്കോര്‍ഡ് പിന്നിലാക്കിയാല്‍ ക്രിക്കറ്റ് ചരിത്രത്തില്‍ മറ്റൊരു പേസര്‍ക്കും ജിമ്മിയെ മറികടക്കാനാവില്ല. ഇംഗ്ലീഷ് താരത്തോട് തനിക്കേറെ ബഹുമാനമുണ്ട്, എല്ലാ ആശംസകളും നേരുന്നതായും മഗ്രാത്ത് ഡെയ്‌ലി മെയ്‌ലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.  

ടെസ്റ്റില്‍ 124 മത്സരങ്ങളില്‍ നിന്ന് 563 വിക്കറ്റുകളാണ് മഗ്രാത്തിന്‍റെ പേരിലുള്ളത്. വിക്കറ്റ് വേട്ടയില്‍ മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍, അനില്‍ കുംബ്ലെ എന്നിവര്‍ക്ക് പിന്നില്‍ നാലാമനാണ് മഗ്രാത്ത്. അതേസമയം തൊട്ടുപിന്നിലുള്ള ജെയിംസ് ആന്‍ഡേഴ്‌സണിന് 141 ടെസ്റ്റുകളില്‍ 557 വിക്കറ്റുകളാണുള്ളത്. ഇന്ത്യക്കെതിരെ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകളില്‍ ആന്‍ഡേഴ്‌സണ്‍ ഓസീസ് മഗ്രാത്തിനെ പിന്തള്ളുമെന്നാണ് കരുതപ്പെടുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സംഗക്കാരയെ മറികടന്നു, ഇനി മുന്നിൽ സച്ചിൻ മാത്രം, ഒപ്പം സച്ചിന്റെ റെക്കോർഡും തൂക്കി, ഒരു ഇന്നിങ്സിൽ രണ്ട് റെക്കോർഡുമായി കിങ് കോലി
സെഞ്ച്വറിക്കരികെ കോലി വീണെങ്കിലും ഇന്ത്യ വീണില്ല, ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ മിന്നും ജയം