ഐ ലീഗ്: രണ്ടാം സ്ഥാനത്തേക്കുയരാന്‍ ഗോകുലം എഫ്‌സി

By Web TeamFirst Published Nov 30, 2018, 12:41 PM IST
Highlights

ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള ഇന്ന് ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ നേരിടും. വൈകിട്ട് അഞ്ചിന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാണ് മത്സരം. അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായി മൂന്നാം സ്ഥാനത്താണ് ടീം.

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള ഇന്ന് ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ നേരിടും. വൈകിട്ട് അഞ്ചിന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാണ് മത്സരം. അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായി മൂന്നാം സ്ഥാനത്താണ് ടീം. കഴിഞ്ഞ സീസണില്‍ ചര്‍ച്ചിലിനോട് എവേ മാച്ചില്‍ സമനില വഴങ്ങി. ഹോം മാച്ചില്‍ ഇന്‍ജുറി ടൈമില്‍ വഴങ്ങിയ വിവാദ പെനാല്‍ട്ടിയിലൂടെ തോല്‍വി.

ചര്‍ച്ചിലുമായിള്ള കളി വാശിയേറിയതാവുമെന്ന് പരിശീലകന്‍ ബിനോ ജോര്‍ജ്ജ് പറഞ്ഞു. ചില പുതുമുഖങ്ങളെ ഗോകുലം പരീക്ഷിച്ചേക്കും. കഴിഞ്ഞ സീസണില്‍ ഒന്‍പതാം സ്ഥാനത്തായിരുന്ന ചര്‍ച്ചില്‍ ശക്തമായ തിരിച്ചു വരവ് നടത്തിയ ടീമാണ്. നിലവില്‍ രണ്ടാം സ്ഥാനത്ത്. ഒരു തോല്‍വി പോലും  ഈ സീസണിലില്ല. ഗോകുലവുമായും വിജയം അതാണ് ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ ലക്ഷ്യം. 

അന്റോണിയോ ജര്‍മ്മന്‍, മൂസേ, രാജേഷ്, അഡു തുടങ്ങിയവര്‍ ഫോം കണ്ടെത്തിയത് ഗോകുലത്തിന്റെ ആത്മ വിശ്വാസം കൂട്ടിയിട്ടുണ്ട്. വില്ലീസ് പ്ലാസയുടെ സ്ഥിരതയാര്‍ന്ന പ്രകടനം തന്നെയാണ് ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ കരുത്ത്. ചര്‍ച്ചിനോട് ജയിച്ചാല്‍ ഗോകുലം പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തും.

click me!