കോമണ്‍വെല്‍ത്ത് ഗെയിംസ്:ഹീന സിദ്ധുവിന് ഷൂട്ടിംഗില്‍ സ്വര്‍ണം

Web Desk |  
Published : Apr 10, 2018, 12:22 PM ISTUpdated : Jun 08, 2018, 05:45 PM IST
കോമണ്‍വെല്‍ത്ത് ഗെയിംസ്:ഹീന സിദ്ധുവിന് ഷൂട്ടിംഗില്‍ സ്വര്‍ണം

Synopsis

38 പോയിന്‍റുകള്‍ നേടി ഗെയിം റെക്കോര്‍ഡുമിട്ടാണ് ഹീന സിദ്ധു ഷൂട്ടിംഗില്‍ സ്വര്‍ണം സ്വന്തമാക്കിയത്.

ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ആറാം ദിവസം ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. 25 മീറ്റര്‍ പിസ്റ്റല്‍ ഷൂട്ടിംഗില്‍ ഹീന സിദ്ധുവാണ് ഇന്ത്യയ്ക്കായി സ്വര്‍ണം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടം 11 ആയി. 

38 പോയിന്‍റുകള്‍ നേടി ഗെയിം റെക്കോര്‍ഡുമിട്ടാണ് ഹീന സിദ്ധു ഷൂട്ടിംഗില്‍ ഒന്നാം സ്ഥാനതെ്തത്തിയത്. അതേസമയം ഗംഗന്‍ നരംഗും ചെയിന്‍ സിംഗും അടക്കമുള്ള താരങ്ങള്‍ മത്സരിച്ച പുരുഷ ഷുട്ടിംഗില്‍ ഇന്ത്യയ്ക്ക് മെഡലൊന്നും ലഭിച്ചില്ല. അതേസമയം മലേഷ്യയെ 2-- 1 ന് പരാജയപ്പെടുത്തിയ ഇന്ത്യയുടെ പുരുഷ ഹോക്കി ടീം സെമി ഫൈനലിലേക്ക് കടന്നിട്ടുണ്ട്. 

ഹീനയുടെ വിജയത്തോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 20 ആയി. 11 സ്വര്‍ണവും 4 വെള്ളിയും 5 വെങ്കലവുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍. 41 സ്വര്‍ണവുമായി ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തും, 23 സ്വര്‍ണവുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും തുടരുന്നു. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

രാജസ്ഥാന്‍ റോയല്‍സ് വിജയവഴിയില്‍, രണ്ടാം സ്ഥാനത്ത്; റിഷഭ് പന്തിനേയും സംഘത്തേയും തകര്‍ത്തത് 40 റണ്‍സിന്
'ആ 15 പന്തുകള്‍ കളി മാറ്റും'; തിലക് വര്‍മയുടെ സെഞ്ചുറിക്ക് പിന്നില്‍ രോഹിത്തിന്റെ ഉപദേശം