
ചെന്നൈ: തുടയിലേറ്റ പരിക്കിനെത്തുടര്‍ന്ന് ആദ്യമത്സരത്തിനുശേഷം ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയ കേദാര്‍ ജാദവിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇംഗ്ലണ്ടിന്റെ ഇടംകൈയന്‍ പേസര്‍ ഡേവിഡ് വില്ലിയായിരിക്കും ജാദവിന്റെ പകരക്കാരനെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. ജാദവിന് പരിക്കേല്‍ക്കുന്നതിന് മുമ്പെ മിച്ചല്‍ സാന്റ്നറുടെ പകരക്കാരനായി വില്ലിയെ ടീമിലെടുക്കാന്‍ ചെന്നൈ ശ്രമിച്ചിരുന്നു.
എന്നാല്‍ കൗണ്ടി ടീമായ യോര്‍ക്ക്‌ഷെയര്‍ ഇതിന് അനുകൂല നിലപാടെടുത്തിരുന്നില്ല. കാഗിസോ റബാഡയുടെ പകരക്കാരനായി ഡല്‍ഹി ഡെയര്‍വിള്‍സ് യോര്‍ക്ക്ഷെയര്‍ താരമായ ലിയാം പ്ലങ്കറ്റിനെ ടീമിലെടുത്ത സാഹചര്യത്തില്‍ നിര്‍ണായക കൗണ്ടി സീസണ് മുമ്പ് വില്ലിയെകൂടി ഐപിഎല്ലിന് വിട്ടുകൊടുക്കാനാവില്ലെന്നായിരുന്നു യോര്‍ക്ക്‌ഷെയര്‍ ടീം മാനേജ്മെന്റിന്റെ നിലപാട്.
എന്നാലിപ്പോള്‍ വില്ലിയുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് കരാറിലെത്തിയെന്ന് യോര്‍ക്ക്‌ഷെയര്‍ തന്നെ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ മത്സരത്തില്‍ ചെന്നൈയിുടെ വിജയശില്‍പ്പികളിലൊരാളായിരുന്നു കേദാര്‍ ജാദവ്. ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ചെന്നൈയുടെ രണ്ടാം മത്സരം. ഇരു ടീമുകളും ആദ്യ മത്സരങ്ങളില്‍ ജയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!