ഗൗതം ഗംഭീറിന്‍റെ പുതിയ ഇന്നിംഗ്സ്; പട്ടിണി മാറ്റാന്‍ ഭക്ഷണം വിതരണം

Published : Aug 01, 2017, 09:08 PM ISTUpdated : Oct 05, 2018, 03:08 AM IST
ഗൗതം  ഗംഭീറിന്‍റെ പുതിയ ഇന്നിംഗ്സ്; പട്ടിണി മാറ്റാന്‍  ഭക്ഷണം വിതരണം

Synopsis

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇടംകൈയ്യന്‍ സൗന്ദര്യമായിരുന്ന ഗൗതം ഗംഭീര്‍ ഇപ്പോളെവിടെ? രണ്ട് ലോകകപ്പുകളും ഐപിഎല്‍ കിരീടവും നേടിയ ഗൗതം ഗംഭീര്‍ കളിക്കളത്തിനു പുറത്ത് പുതിയ ഇന്നിംഗ്സ് തുടങ്ങിക്കഴിഞ്ഞു. ബാറ്റിനു പകരം ഭക്ഷണ പാത്രമാണിപ്പോള്‍ ഗൗതം ഗംഭീറിന്‍റെ കൈയ്യില്‍. ദില്ലിയിലെ തെരുവുകളില്‍ പട്ടിണിയില്‍ വലയുന്ന പാവങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറിപ്പോള്‍. ക്രിക്കറ്റര്‍ നേതൃത്വം നല്കുന്ന ഗൗതം ഗംഭീര്‍ ഫൗണ്ടേഷനിലൂടെയാണ് മാതൃകാപരമായ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

 

ഏക് ആശ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് തിങ്കളാഴ്ച്ച തുടക്കമായി. ലോകകപ്പും  ഐപിഎല്ലും നേടിയ തനിക്കിത് ജനഹൃദയവും പട്ടിണിയും കീഴടക്കാനുള്ള അവസരമാണെന്ന് ഗംഭീര്‍ പറഞ്ഞു. ആരും വിശന്നുറങ്ങാന്‍ പാടില്ലെന്നു പറഞ്ഞ ഗംഭീര്‍ 365 ദിവസവും ഏക് ആശ ഭക്ഷണം വിതരണം ചെയ്യുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചു. വെടിക്കെട്ട് ഓപ്പണിങ്ങ് ബാറ്റ്സ്മാന്‍റെ പുതിയ ഇന്നിംഗ്സും ഹൃദയങ്ങള്‍ കീഴടക്കുമെന്നുറപ്പ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഞാന്‍ അപമാനിതനായി'; പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെക്കാനുണ്ടായ കാരണം വ്യക്തമാക്കി ഗില്ലസ്പി
ഹെല്‍മറ്റില്‍ പലസ്തീന്‍ ലോഗോ; പുല്‍വാമയില്‍ യുവ ക്രിക്കറ്റിനെതിരെ അന്വേഷണം ആരംഭിച്ച് ജമ്മു കശ്മീല്‍ പൊലീസ്