
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെതിരേ കടുത്ത വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഒരിക്കലും പൊരുതാന്‍ പോലും നില്‍ക്കാതെയാണ് ഇന്ത്യ തോല്‍വി സമ്മതിച്ചതെന്ന് ഗംഭീര്‍ പറഞ്ഞു. നാലാം ദിവസത്തിന്റെ അവസാന സെഷനില്‍ ബാറ്റ്‌സ്മാന്‍മാര്‍ മത്സരം അവസാന ദിവസത്തിലേക്ക് നീട്ടാന്‍ ശ്രമിക്കേണ്ടിയിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഗംബീര്‍ പറഞ്ഞത്... ഇന്ത്യ പരാജയപ്പെട്ട വഴിയാണ് ഏറെ വിഷമിപ്പിക്കുന്നത്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ഒരിക്കലും പൊരുതി നില്‍ക്കാന്‍ പോലും ശ്രമിച്ചില്ല. രണ്ടിന്നിങ്‌സിലും സാഹചര്യങ്ങള്‍ പ്രതികൂലമാണെന്നറിയാം. എങ്കിലും ഇങ്ങനെയൊരു ടീം മൂന്ന് ദിവസത്തിനുള്ളില്‍ ബാറ്റ് താഴ്ത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടാം സെസഷില്‍ ബാറ്റ്‌സ്മാന്‍ പിടിച്ചുനില്‍ക്കാന്‍ ശ്രദ്ധിക്കണമായിരുന്നു. മത്സരം അഞ്ചാം ദിവസത്തേക്ക് നീട്ടാനായിരുന്നു ശ്രമിക്കേണ്ടത്.
ഇന്ത്യക്ക് പരമ്പരയിലേക്ക് തിരിച്ചുവരാന്‍ ഇനിയും സമയമുണ്ട്. എന്നാല്‍ അതൊരിക്കലും അനായാസമല്ല. വരുന്ന മൂന്ന് മത്സരങ്ങളും വിജയിക്കാന്‍ ഇന്ത്യ ഒരുപാട് കഷ്ടപ്പെടും. അതുക്കൊണ്ട് തന്നെ പരമ്പര സമനിലയിലാക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടത്. ഇംഗ്ലണ്ടാവട്ടെ, അടുത്ത ടെസ്റ്റ് കൂടി വിജയിച്ച് എത്രയും പെട്ടന്ന് പരമ്പര സ്വന്തമാക്കാനാണ് ശ്രമിക്കുക. അതുക്കൊണ്ട് തന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാകുമെന്നും ഗംഭീര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!