
ലണ്ടന്‍: ആദ്യ ടെസ്റ്റിലെ നേരിയ തോല്‍വിക്ക് പിന്നാലെ ലോര്‍ഡ്സ് ക്രിക്കറ്റിലും ഇന്ത്യ തോറ്റമ്പി. ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയ കോലിക്ക് ലോര്‍ഡ്സിലെ നിരാശാജനകമായ പ്രകടനത്തോടെ ഒന്നാം സ്ഥാനവും നഷ്ടമായി. എന്നാലും ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ആരാധകരോട് ഒന്നേ പറയാനുള്ളു. നിങ്ങളും ഞങ്ങളെ കൈവിടരുത്.
ചിലപ്പോള്‍ നമ്മള്‍ ജയിക്കും. ചിലപ്പോള്‍ തോല്‍വികള്‍ നമ്മെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കും. എന്നാലും നിങ്ങള്‍ ഒരിക്കലും ഞങ്ങളെ കൈവിടരുത്. നിങ്ങളെ ഒരിക്കലും ഞങ്ങള്‍ കൈവിടാത്തപോലെ. തല ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട്, കോലി ഫേസ്ബുക്കില്‍ കുറിച്ചു.
ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആo രണ്ടു ടെസ്റ്റും തോറ്റ ഇന്ത്യ ഇപ്പോള്‍ 0-2ന് പിന്നിലാണ്. ഒന്നാം ടെസ്റ്റ് കൈയിലെത്തിട്ടും വിട്ടുകളഞ്ഞപ്പോള്‍ പൊരുതാൻ പോലുമാവാതെയാണ് ലോർഡ്സില്‍ ഇന്ത്യ മുട്ടുമടക്കിയത്. തുടര്‍ തോല്‍വികള്‍ ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികൾ നിരാശയുടെ കയത്തിലേക്ക് വീണതോടെ കോലിയോടും കോച്ച് രവി ശാസ്ത്രിയോടും ബിസിസിഐ വിശദീകരണം തേടുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!