നൈറ്റ് റൈഡേഴ്‌സിനെ വീഴ്‌ത്തി ഗുജറാത്ത് ലയണ്‍സ് ഒന്നാമത്

Web Desk |  
Published : May 08, 2016, 06:08 PM ISTUpdated : Oct 04, 2018, 04:23 PM IST
നൈറ്റ് റൈഡേഴ്‌സിനെ വീഴ്‌ത്തി ഗുജറാത്ത് ലയണ്‍സ് ഒന്നാമത്

Synopsis

കൊല്‍ക്കത്ത ഉയര്‍ത്തിയ 159 റണ്‍സിന്റെ വിജയലക്ഷ്യം 12 പന്തും അഞ്ചു വിക്കറ്റും ശേഷിക്കെ ലയണ്‍സ് മറികടന്നു. 51 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കാണ് ടോപ്‌ സ്‌കോറര്‍. ബ്രണ്ടന്‍ മക്കല്ലം, ആരോണ്‍ ഫിഞ്ച് എന്നിവര്‍ 29 റണ്‍സ് വീതം നേടിയപ്പോള്‍, ഡ്വെയ്ന്‍ സ്‌മിത്ത് 27 റണ്‍സെടുത്തു.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്‌ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്‌ടത്തില്‍ 158 റണ്‍സെടുക്കുകയായിരുന്നു. പുറത്താകാതെ 66 റണ്‍സെടുത്ത ഷാകിബ് അല്‍ഹസനും 63 റണ്‍സെടുത്ത യൂസഫ് പത്താനുമാണ് നൈറ്റ് റൈഡേഴ്‌സ് നിരയില്‍ തിളങ്ങിയത്. ഇരുവരും ചേര്‍ന്നു വേര്‍പിരിയാത്ത അഞ്ചാം വിക്കറ്റില്‍ 134 റണ്‍സാണ് നേടിയത്. ഒരവസരത്തില്‍ നാലിന് 24 എന്ന നിലയില്‍ പരുങ്ങുമ്പോഴാണ് പത്താനും ഷാകിബ് അല്‍ ഹസനും ഒത്തുചേര്‍ന്നത്. ഗുജറാത്ത് ലയണ്‍സിനുവേണ്ടി പ്രവീണ്‍ കുമാര്‍ രണ്ടു വിക്കറ്റെടുത്തു.

ഈ കളി തോറ്റതോടെ 10 കളികളില്‍ 12 പോയിന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്നാം സ്ഥാനത്താണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കളിച്ചത് വെറും 4 മത്സരങ്ങള്‍, അടിച്ചത് 16 സിക്സ്, രോഹിത് ശര്‍മയെയും പിന്നിലാക്കി ലോകകപ്പിലെ ഇന്ത്യയുടെ സിക്സര്‍ കിംഗായി സഞ്ജു
വാംഖഡെയില്‍ ഇംഗ്ലണ്ടിനെ അടിച്ചുപറത്തി സഞ്ജു സാംസണ്‍, ടോപ് സ്കോറര്‍, ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് റെക്കോര്‍ഡ് വിജയലക്ഷ്യം