
ബംഗളൂരു: ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയുടെ സിക്സ് മുഖത്ത് പതിച്ച് യുവാവിന്‍റെ മുഖം തകർന്നു. ഓസ്ട്രേലിയയ്ക്കെതിരായ നാലാം ഏകദിന മത്സരത്തിനിടെയാണ് സംഭവം. ഹർദിക് പാണ്ഡ്യയുടെ കൂറ്റൻ സിക്സർ യുവാവിന്‍റെ മുഖത്ത് പതിക്കുകയായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിന്‍റെ ഒന്നാം പവലിയനിൽ ഇരുന്ന് മത്സരം കാണുകയായിരുന്ന ടോസിറ്റ് അഗർവാൾ ഇരുപത്തിനാലുകാരന്‍റെ മുഖമാണ് തകര്‍ന്നത്. പന്ത് മുഖത്തുകൊണ്ട യുവാവിന്‍റെ ചുണ്ടും പല്ലുകളും തകർന്നു.
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിലെ ജീവനക്കാരനായിരുന്ന ടോസിറ്റ് കോംപ്ലിമെന്‍ററി പാസ് നേടിയാണ് മത്സരം കാണാൻ എത്തിയത്. കീഴ്ചുണ്ടിന്‍റെ താഴെയായി മൂന്ന് സെന്‍റിമീറ്റർ ആഴത്തിൽ മുറിവേറ്റ യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പാണ്ഡ്യയുടെ സിക്സറിന്‍റെ ദിശ യുവാവ് മനസിലാക്കിയെങ്കിലും പന്ത് വന്നപ്പോൾ ഒഴിഞ്ഞ് മാറാൻ സാധിച്ചില്ല.
ഇതോടെ നേരെ മുഖത്ത് പന്ത് പതിക്കുകയായിരുന്നു. യുവാവിന്‍റെ പരിക്ക് സാരമുള്ളതാണെങ്കിലും ആശങ്കപ്പെടാൻ ഒന്നുമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ സുരേഷ് റെയ്നയുടെ സിക്സർ ദേഹത്ത് പതിച്ച് സതീഷ് എന്ന ആറ് വയസുകാരനായ കുട്ടിക്ക് പരിക്കേറ്റിരുന്നു. ഇംഗ്ലണ്ടിനെതിരായ ട്വന്‍റി-20 മത്സരത്തിനിടെയാണ് ഈ സംഭവമുണ്ടായത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!