ഇംഗ്ലണ്ട് പര്യടനത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തിയ ഹര്‍ദ്ദീക് പാണ്ഡ്യ അച്ഛനെ ഞെട്ടിച്ചത് ഇങ്ങനെ

Published : Sep 15, 2018, 03:15 PM ISTUpdated : Sep 19, 2018, 09:26 AM IST
ഇംഗ്ലണ്ട് പര്യടനത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തിയ ഹര്‍ദ്ദീക് പാണ്ഡ്യ അച്ഛനെ ഞെട്ടിച്ചത് ഇങ്ങനെ

Synopsis

മൂന്നുമാസം നീണ്ട ഇംഗ്ലണ്ട് പര്യടനത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദീക് പാണ്ഡ്യ പിതാവ് ഹിമാന്‍ഷു പാണ്ഡ്യക്ക് നല്‍കിയത് അപ്രതീക്ഷിത സമ്മാനം. കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന അച്ഛന്‍ പാണ്ഡ്യയെ വിളിച്ചുണര്‍ത്തിയ ഹര്‍ദ്ദീക് പിതാവിന്റെ കവിളത്ത് സ്നേഹചുംബനം നല്‍കി.

ബറോഡ: മൂന്നുമാസം നീണ്ട ഇംഗ്ലണ്ട് പര്യടനത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദീക് പാണ്ഡ്യ പിതാവ് ഹിമാന്‍ഷു പാണ്ഡ്യക്ക് നല്‍കിയത് അപ്രതീക്ഷിത സമ്മാനം. കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന അച്ഛന്‍ പാണ്ഡ്യയെ വിളിച്ചുണര്‍ത്തിയ ഹര്‍ദ്ദീക് പിതാവിന്റെ കവിളത്ത് സ്നേഹചുംബനം നല്‍കി. അപ്രതീക്ഷിതമായ മകനെ കണ്ടപ്പോഴുള്ള സന്തോഷം അച്ഛന്‍ പാണ്ഡ്യയുടെ മുഖത്തും പ്രകടമായിരുന്നു. കിടന്നുകൊണ്ടുത്തെ മകനെ ആശ്ലേഷിച്ച ഹിമാന്‍ഷു പാണ്ഡ്യയ്ക്കാകട്ടെ മകനെ കണ്ടതിലുള്ള സന്തോഷം അടക്കാനായില്ല.

ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ഭൂരിഭാഗം മത്സരങ്ങളിലും കളിട്ട ഹര്‍ദ്ദീക് മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. ഇതിന്റെ വീഡിയോ പാണ്ഡ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അച്ഛനെ അദ്ഭുതപ്പെടുത്തുമ്പോള്‍ എന്ന കുറിപ്പോടെയാണ് പാണ്ഡ്യ വീഡിയോ ആരാധകരുമായി പങ്കുവെച്ചത്.

ഇനി ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ പാണ്ഡ്യക്ക് ദുബായിലേക്ക് പറക്കണം. ചൊവ്വാഴ്ച്ച ഹോങ്കോങ്ങിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. വിരാട് കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സെഞ്ചുറിയടിച്ച് വീണ്ടും ചേസ് മാസ്റ്ററായി കിംഗ് കോലി, കൊല്‍ക്കത്തയെ വീഴ്ത്തി പ്ലേ ഓഫ് ഉറപ്പിച്ച് ആര്‍സിബി
അടിച്ചു തകര്‍ത്ത് രഘുവംശി, പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ ആര്‍സിബിക്ക് കൊല്‍ക്കത്തക്കെതിരെ 193 റണ്‍സ് വിജയലക്ഷ്യം