
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പ്രമുഖ ടീമുകൾ ഇന്ന് അഞ്ചാം റൗണ്ട് മത്സരങ്ങൾക്കിറങ്ങുന്നു. ടോട്ടനം-ലിവർപൂൾ മത്സരമാണ് ഇന്നത്തെ സൂപ്പർ പോരാട്ടം. പ്രീമിയർ ലീഗിൽ ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ടോട്ടനം തുടങ്ങിയ പ്രമുഖ ടീമുകൾക്കെല്ലാം ഇന്ന് പോരാട്ടമുണ്ട്.വൈകിട്ട് അഞ്ചിന് ടോട്ടനം, ലിവർപൂളിനെ നേരിടും. നാലുകളിയിൽ നാലും ജയിച്ച ലിവർപൂൾ ലീഗിൽ ഒന്നാം സ്ഥാനത്താണ്.
സാദിയോ മാനേയുടെയും മുഹമ്മദ് സലായുടെയും സ്കോറിംഗ് മികവിലാണ് ലിവർപൂളിന്‍റെ കുതിപ്പ്. ഒൻപത് പോയിന്‍റുള്ള ടോട്ടനം അഞ്ചാം സ്ഥാനത്താണ്. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഫുൾഹാമാണ് എതിരാളി. മത്സരം വൈകിട്ട് ഏഴരയ്ക്ക്. പത്ത് പോയിന്‍റുള്ള പെപ് ഗാർഡിയോളയുടെ സിറ്റി നാലാം സ്ഥാനത്താണ്. ഫുൾഹാം പതിമൂന്നാം സ്ഥാനത്തും.
ഇതേസമയം തന്നെ ചെൽസി, കാർഡിഫ് സിറ്റിയെയും ആഴ്സനൽ ന്യൂകാസിലിനെയും നേരിടും. നാല് കളിയും ജയിച്ചെങ്കിലും ഗോൾശരാശരിയിൽ രണ്ടാം സ്ഥാനത്താണ്
ചെൽസി.രണ്ട് ജയവും രണ്ട് തോൽവിയുമായി ആഴ്സനൽ ഒൻപതാമതും. പത്താം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് വാറ്റ്ഫോർഡുമായി ഏറ്റുമുട്ടും. രാത്രി പത്തിനാണ് മത്സരം. മറ്റ് മത്സരങ്ങളിൽ ലെസ്റ്റർ സിറ്റി ബോൺമൗത്തിനെയും ഹഡേഴ്സ് ഫീൽഡ് ക്രിസ്റ്റൽ പാലസിനെയുംനേരിടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!