
കൊല്‍ക്കത്ത: കഴിഞ്ഞ ഐ ലീഗ് സീസണില്‍ ഗോകുലത്തിനായി ബൂട്ടു കെട്ടിയ ഹെന്റി കിസേക്ക കൊല്‍ക്കത്തയിലേക്ക്. മോഹന്‍ ബഗാനാണ് ഉഗാണ്ടന്‍ താരത്തെ റാഞ്ചിയത്. ഐ ലീഗില്‍ ആദ്യ മത്സരങ്ങളില്‍ പതറിയപ്പോള്‍, അവസാനങ്ങളില്‍ ടീമിന്റെ രക്ഷകനായത് കിസേക്കയായിരുന്നു.
താരത്തിന്റെ കൂടുമാറ്റത്തെ കുറിച്ച് ഇന്നലെയാണ് ഔദ്യോഗിക സ്ഥിരീകരണമായത്. മോഹന്‍ ബഗാന്‍ പ്രഖ്യാപിച്ച് ടീം ലിസ്റ്റില്‍ കിസേക്കയുടെ പേരുമുണ്ടായിരുന്നു. താരം ഗോകുലം വിടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അവസാന സീസണില്‍ മോഹന്‍ ബഗാനെതിരേ അവരുടെ ഗ്രൗണ്ടില്‍ കിസേക്ക ഗോള്‍ നേടിയിരുന്നു. കോഴിക്കോട് നടന്ന ഹോം ഗ്രൗണ്ട് മത്സരത്തിലും കിസേക്ക ഗോള്‍ നേടി. ഈ തകര്‍പ്പന്‍ പ്രകടനം തന്നെയാണ് മോഹന്‍ ബഗാന് താരത്തെ സ്വന്തമാക്കാന്‍ പ്രേരിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!