ലോകഫുട്ബോളില്‍ വീണ്ടും ഓറഞ്ച് വസന്തം; ലോകജേതാക്കളായ ഫ്രാന്‍സിന്‍റെ പടയോട്ടത്തിന് ഹോളണ്ട് കടിഞ്ഞാണിട്ടു

By Web TeamFirst Published Nov 17, 2018, 7:21 AM IST
Highlights

ലോകഫുട്ബോളിലെ ഫ്രാന്‍സിന്‍റെ പടയോട്ടത്തിന് കൂടിയാണ് ഹോളണ്ട് കടിഞ്ഞാണിട്ടത്. തോല്‍വിയറിയാതെ 15 മത്സരങ്ങളാമ് ഫ്രഞ്ച് പട പിന്നിട്ടത്. ലിവര്‍പൂള്‍ താരം ജോര്‍ജിനിയോയും ഡിപായുമാണ് ഫ്രഞ്ച് പടയുടെ നെഞ്ച് തകര്‍ത്ത ഗോളുകള്‍ നേടിയത്

പാരിസ്; ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് മുട്ടുകുത്തിച്ച് ഹോളണ്ടിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. ലോകകപ്പിന് യോഗ്യത പോലും നേടാനാകാത്ത ഓറഞ്ച് പടയ്ക്ക് ലോകചാമ്പ്യന്‍മാര്‍ക്കെതിരായ വിജയം ഇരട്ടി മധുരം നല്‍കുന്നതാണ്. യുവേഫ നാഷണ്‍സ് ലീഗിലെ നിര്‍ണായ പോരാട്ടത്തിലാണ് ഹോളണ്ട് ജയിച്ചുകയറിയത്.

ലോകഫുട്ബോളിലെ ഫ്രാന്‍സിന്‍റെ പടയോട്ടത്തിന് കൂടിയാണ് ഹോളണ്ട് കടിഞ്ഞാണിട്ടത്. തോല്‍വിയറിയാതെ 15 മത്സരങ്ങളാമ് ഫ്രഞ്ച് പട പിന്നിട്ടത്. ലിവര്‍പൂള്‍ താരം ജോര്‍ജിനിയോയും ഡിപായുമാണ് ഫ്രഞ്ച് പടയുടെ നെഞ്ച് തകര്‍ത്ത ഗോളുകള്‍ നേടിയത്.

ആദ്യ പകുതിയില്‍ തന്നെ ജോര്‍ജിനിയോ ഹോളണ്ടിനെ മുന്നില്‍ എത്തിച്ചു. കളിയുടെ അവസാന നിമിഷം ലഭിച്ച പെനാല്‍ട്ടി വലയിലെത്തിച്ചാണ് ഡിപായ് ഹോളണ്ടിന്റെ വിജയം ആഘോഷിച്ചത്. പരിക്ക് കാരണം പോള്‍ പോഗ്ബ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇല്ലാതെയാണ് ഫ്രാന്‍സ് കളത്തിലെത്തിയത്.

ഹോളണ്ട് ജയിച്ചതോടെ ജര്‍മ്മനി ലീഗ് എയില്‍ നിന്ന് തരം താഴ്ത്തപ്പെടുമെന്ന് ഉറപ്പായി. നാലു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്‍റുമായി ഫ്രാന്‍സാണ് മുന്നില്‍. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഹോളണ്ടിന് അഞ്ചും ജര്‍മ്മനിക്ക് ഒരു പോയന്റുമാണ് ഉള്ളത്. ഇതാണ് ജര്‍മ്മനിയിക്ക് തിരിച്ചടിയായത്. അടുത്ത മത്സരം ജയിച്ചാല്‍ ഹോളണ്ട് സെമിയിലേക്ക് കുതിക്കും.

 

click me!