
പത്തനംത്തിട്ട: ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കാന്‍ കനത്ത സുരക്ഷ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. ഈ പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഒരു സൂപ്പര്‍താരം കൂടിയുണ്ട്. ഇന്ത്യയുടെ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം വിജയന്‍. മൂന്നാം തവണയാണ് വിജയന്‍ ശബരിമല ഡ്യൂട്ടിക്കെത്തുന്നത്.
വിജയന്‍ തുടര്‍ന്നു... മൂന്നാം തവണയാണ് ശബരിമല ഡ്യൂട്ടിക്കെത്തുന്നത്. അയ്യപ്പന്റെ തൊട്ടരികില്‍ ഡ്യൂട്ടിക്ക് വരാമെന്ന് പറയുന്നത് തന്നെ സന്തോഷമുള്ള കാര്യമാണ്. ജോലി ചെയ്യുന്നിടത്ത് പുറത്ത് കാണുന്നത് പോലെ സംഘര്‍ഷമൊന്നുമില്ല. മേലുദ്യോഗസ്ഥര്‍ പറയുന്നു ഞങ്ങള്‍ ഡ്യൂട്ടി ചെയ്യുന്നു.
ശബരിമലയില്‍ ഡ്യൂട്ടി ചെയ്യുകയെന്ന് സന്തോഷമുള്ള കാര്യമാണ്. അയ്യപ്പനെ നേരിട്ട് കാണുകയയെന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. ഒരുപാട് താരങ്ങള്‍ ശബരിമല ഡ്യൂട്ടിക്കെത്തിയിട്ടുണ്ട്. ഇപ്പോള്‍ കളിക്കുന്ന താരങ്ങള്‍ എത്തിയിട്ടില്ല. എങ്കിലും മുന്‍പ് പൊലീസ് ടീമില്‍ കളിക്കുന്ന താരങ്ങള്‍ ശബരിമല ഡ്യൂട്ടിയിലുണ്ട്. ശരംകുത്തിയിലാണ് ഡ്യൂട്ടി. ആദ്യമായിട്ടാണ് നട തുറന്ന് കാണുന്നത്. വലിയൊരു സന്തോഷമുണ്ട് അക്കാര്യത്തില്‍. ഭാഗ്യം തന്നെയെന്ന് പറയാമെന്നും ഐ.എം വിജയന്‍ പരഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!