ഏഷ്യാ കപ്പ്: ധവാന്റെ സെഞ്ചുറിയില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍

By Web TeamFirst Published Sep 18, 2018, 8:54 PM IST
Highlights
  • ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഹോങ്കോംഗിനെതിരേ ഇന്ത്യക്ക് മികച്ച സ്‌കോര്‍.  ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തു. ശിഖര്‍ ധവാന്റെ 14ാം സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഹോങ്കോംഗിനെതിരേ ഇന്ത്യക്ക് മികച്ച സ്‌കോര്‍.  ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തു. ശിഖര്‍ ധവാന്റെ 14ാം സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അമ്പാട്ടി റായുഡു 60 റണ്‍സെടുത്തു. 

നേരത്തെ ഭേദപ്പെട്ട തുടക്കമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (22 പന്തില്‍ 23)യും ശിഖര്‍ ധവാനും (120 പന്തില്‍ 127) ഇന്ത്യക്ക് നല്‍കിയത്. ഇരുവരും 45 റണ്‍സ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ രോഹിത്തിനെ എഹ്‌സാന്‍ ഖാന്‍  പുറത്താക്കി. പിന്നാലെ എത്തിയത് റായുഡു. മൂന്നാം വിക്കറ്റില്‍ ഇവര്‍ ചേര്‍ന്നെടുത്ത 116 റണ്‍സ് നിര്‍ണായകമായി. എന്നാല്‍ റായുഡു എഹ്‌സാന്‍ നവാസിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. 

ദിനേഷ് കാര്‍ത്തികും കിട്ടിയ അവസരം മോശമാക്കിയില്ല. 38 പന്ത് നേരിട്ട കാര്‍ത്തിക് 33 റണ്‍സെടുത്തു. ഇതിനിടെ ധവാന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. 15 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിങ്‌സ്. ഇംഗ്ലണ്ട് പരമ്പരയിലെ മോശം പ്രകടനത്തിന് ശേഷമാണ് ധവാന്‍ ഫോമിലേക്കെത്തുന്നത്. 

തുടര്‍ന്ന് ക്രീസിലെത്തിയ ധോണിക്ക് റണ്‍സൊന്നും എടുക്കാന്‍ സാധിച്ചില്ല. നേരിട്ട മൂന്നാം പന്തില്‍ തന്നെ മുന്‍ ക്യാപ്റ്റന്‍ മടങ്ങി. അടുത്ത ഓവറില്‍ കാര്‍ത്തികിനേയും ഇന്ത്യക്ക് നഷ്ടമായി. അടുത്തടുത്ത ഓവറുകളില്‍ ഇന്ത്യക്ക് വിക്കറ്റ് നഷ്ടമായത് ഇന്ത്യയുടെ സ്‌കോറിങ്ങിനെ ബാധിച്ചു. ഭുവനേശ്വര്‍ കുമാര്‍ (18 പന്തില്‍ 9), ഷര്‍ദ്ദുല്‍ ഠാക്കൂര്‍ (മൂന്ന് പന്തില്‍ 0) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. കേദാര്‍ ജാദവ് (27 പന്തില്‍ 28) പുറത്താവാതെ നിന്നു. ഹോങ്കോംഗിന് വേണ്ടി കിഞ്ചിത് ഷാ മൂന്ന് വിക്കറ്റെടുത്തു.

click me!