ഏഷ്യാ കപ്പ്: ധവാന് സെഞ്ചുറി; ഹോങ്കോംഗിനെതിരേ ഇന്ത്യ മികച്ച സ്‌കോറിലേക്ക്

By Web TeamFirst Published Sep 18, 2018, 7:56 PM IST
Highlights
  • ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഹോങ്കോംഗിനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ശിഖര്‍ ധവാന്‍ സെഞ്ചുറി. 105 പന്തില്‍ നിന്നാണ് ധവാന്‍ സെഞ്ചുറി പുര്‍ത്തിയാക്കിയത്. 13 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിങ്‌സ്.

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഹോങ്കോംഗിനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ശിഖര്‍ ധവാന്‍ സെഞ്ചുറി. 105 പന്തില്‍ നിന്നാണ് ധവാന്‍ സെഞ്ചുറി പുര്‍ത്തിയാക്കിയത്. 13 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിങ്‌സ്. ഇംഗ്ലണ്ട് പരമ്പരയിലെ മോശം പ്രകടനത്തിന് ശേഷമാണ് ധവാന്‍ ഫോമിലേക്കെത്തുന്നത്. കരിയറിലെ 14ാം സെഞ്ചുറിയാണിത്. 

ധവാന്റെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ 36 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തിട്ടുണ്ട്. 13 റണ്‍സുമായി ദിനേഷ് കാര്‍ത്തികാണ് ധവാന് കൂട്ട്. 60 റണ്‍സെടുത്ത അമ്പാട്ടി റായുഡു ധവാന് മികച്ച പിന്തുണ നല്‍കിയിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 23 റണ്‍സെടുത്ത് പുറത്തായി. 

ഇന്ത്യക്കെതിരെ ടോസ് നേടിയ ഹോങ്കോംഗ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കം ലഭിച്ചെങ്കിലും  ഏഴാം ഓവറില്‍ രോഹിത് ശര്‍മ്മ പുറത്തായി. റായുഡു എഹ്‌സാന്‍ നവാിസന് വിക്കറ്റ് നല്‍കി മടങ്ങി.

എംഎസ് ധോണി, കേദാര്‍ ജാദവ്, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍, ഖലീല്‍ അഹമ്മദ് എന്നിവരാണ് ഇനി ബാറ്റിംഗിനിറങ്ങാനുള്ളത്. ഖലീലിനിത് അരങ്ങേറ്റമാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചിരുന്നു.

click me!