ഹൈദരാബാദ് ടെസ്റ്റ്: വിന്‍ഡീസിന് മൂന്ന് വിക്കറ്റ് നഷ്ടം

By Web TeamFirst Published Oct 12, 2018, 12:07 PM IST
Highlights
  • ഇന്ത്യയ്‌ക്കെതിരേ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടം. ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (14), കീറണ്‍ പവല്‍ (22), ഷായ് ഹോപ് (36) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് വെസ്റ്റ് ഇന്‍ഡീസിന് നഷ്ടമായത്. ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ് എന്നിവര്‍ക്കാണ് വിക്കറ്റ്.

ഹൈദരാബാദ്: ഇന്ത്യയ്‌ക്കെതിരേ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടം. ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (14), കീറണ്‍ പവല്‍ (22), ഷായ് ഹോപ് (36) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് വെസ്റ്റ് ഇന്‍ഡീസിന് നഷ്ടമായത്. ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ് എന്നിവര്‍ക്കാണ് വിക്കറ്റ്.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച വിന്‍ഡീസിന് 32 റണ്‍സെടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി. പവലിനെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഹോപ്പും ബ്രാത്‌വെയ്റ്റും അല്‍പ നേരം പ്രതിരോധിച്ചെങ്കിലും ബ്രാത്‌വെയ്റ്റിനെ കുല്‍ദീപ് പുറത്താക്കി. മികച്ച രീതിയില്‍ കളിച്ച് വരികയായിരുന്ന ഹോപ്പിനെ ഉമേഷും മടക്കി അയച്ചതോടെ വിന്‍ഡീസ് പതറി. ലഞ്ചിന് പിരിയുമ്പോള്‍ 10 റണ്‍സുമായി ഷിംറോണ്‍ ഹെറ്റ്മ്യറാണ് ക്രീസില്‍. സുനില്‍ ആംബ്രിസാണ് ഇനി ഇറങ്ങാനുള്ളത്.

അതേസമയം, അരങ്ങേറ്റക്കാരന്‍ ഷാര്‍ദുല്‍ ടാകൂര്‍ തുടക്കത്തില്‍ തന്നെ പരിക്കേറ്റ് മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. ഷമിയെ പുറത്തിരുത്തി ഠാകൂറിന് അവസരം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയത്. ഇന്ത്യന്‍ ടീമില്‍ വേറ്റെ മാറ്റങ്ങളൊന്നുമില്ല. രാജ്‌കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചിരുന്നു.

 

click me!