12 പ്രമുഖ ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്. ഇന്ത്യയിലെയും കേരളത്തിലെയും ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന യുവതലമുറയ്ക്ക്  പ്രതീക്ഷ നല്‍കുന്നതാണ് ഈ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പെന്നാണ് കെ. എസ് വിനോദ്, റായ് പിള്ളയും പ്രതികരിക്കുന്നത്

കൊച്ചി: മെല്‍ബണ്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റിലെ ഗ്രൂപ്പ് മത്സരങ്ങൾ പൂർത്തിയായി. കേരളത്തില്‍ നിന്നടക്കമുള്ള ടീമുകള്‍ പങ്കെടുത്തുകൊണ്ടാണ് ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മെല്‍ബണ്‍ സൂപ്പര്‍ ലീഗ് (എം.എസ്.എല്‍) ടി20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ടൂർണമെന്റിലെ ഗ്രൂപ്പ് മല്‍സരങ്ങള്‍ പൂര്‍ത്തിയായെന്ന് ടൂര്‍ണ്ണമെന്റിലെ പ്രധാന ഫ്രഞ്ചൈസികളിലൊന്നായ സിഡ്‌നി ടൈറ്റില്‍ ക്ലബ്ബ് ഉടമസ്ഥരായ ഡബ്ല്യുബിസി മിഡില്‍വെയ്റ്റ് ബോക്‌സിംഗ് ചാംപ്യനും ഡബ്ല്യുബിസി കെയര്‍ അംബാസിഡറുമായ കെ. എസ് വിനോദ്, ഓസ്‌ട്രേലിയയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാന്‍ റായ് പിള്ള എന്നിവര്‍ പറഞ്ഞു. മെല്‍ബണിലെ ബണ്‍സൈഡ് ഹൈറ്റ് റിക്രിയേഷന്‍ റിസര്‍വ്വ്, വില്ല്യംസ് ലാന്റിംഗ് റിസര്‍വ് ഉള്‍പ്പെടെയുള്ള ഗ്രൗണ്ടുകളില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ സിഡ്‌നി ടൈറ്റില്‍ക്ലബ്ബ്, കേരള ടൈഗേഴ്‌സ്, മെല്‍ബണ്‍ ടസ്‌ക്കേഴ്‌സ്, സഹാറ ചാര്‍ജ്ജേഴ്‌സ്, ബ്രിംബാങ്ക് ലയണ്‍സ്, ഔസീ കിംഗ്‌സ്, ഔസോണ്‍ മെല്‍ബണ്‍ യുണൈറ്റഡ്, മെല്‍ബണ്‍ ബുള്‍സ്, മെല്‍ബണ്‍ കോബ്രാസ് ഉള്‍പ്പെടെയുളള 12 പ്രമുഖ ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്. ഇന്ത്യയിലെയും കേരളത്തിലെയും ക്രിക്കറ്റിനെയും സ്‌പോര്‍ട്‌സിനെയും സ്‌നേഹിക്കുന്ന യുവതലമുറയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഈ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പെന്നാണ് കെ. എസ് വിനോദ്, റായ് പിള്ളയും പ്രതികരിക്കുന്നത്.

 ഇന്ത്യയിലെയും കേരളത്തിലെയും വളര്‍ന്നു വരുന്ന യുവതാരങ്ങള്‍ക്ക് ഓസ്‌ട്രേലിയില്‍ എത്തി ഇത്തരത്തിലുള്ള ലീഗ് മല്‍സരങ്ങള്‍ കളിക്കുന്നതിലൂടെയുണ്ടാകുന്ന അനുഭവ പരിചയം അവരുടെ കായിക ഭാവിയ്ക്ക് വളരെയേറെ ഗുണം ചെയ്യുമെന്നാണ് തങ്ങളുടെ പ്രതീക്ഷ. ഓസ്‌ട്രേലിയയിലെ മികച്ച കായിക പ്രതിഭകള്‍ക്ക് ഇന്ത്യയുമായും സഹകരിക്കാന്‍ അവസരം ഒരുങ്ങും. ഇത്തരത്തില്‍ എല്ലാ വിധത്തിലുള്ള കായിക വിനോദങ്ങളും പരമാവധി പ്രോല്‍സാഹിപ്പിച്ച് ഇന്ത്യയില്‍ മികച്ച കായിക സംസ്‌ക്കാരം വളര്‍ത്തിയെടുക്കുകയെന്നതാണ് പ്രധാന ലക്ഷ്യമെന്നും ഇവര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം