
ദില്ലി: രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങള്‍ തള്ളി വീണ്ടും ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. രാഷ്ട്രീയപ്രവേശം സംബന്ധിച്ച
ഊഹാപോഹങ്ങളില്‍ വാസ്തവം ഒട്ടുമില്ല. എല്ലാവരെയും പോലെ ഓസ്ട്രേലിയയില്‍ ഇന്ത്യയുടെ ചരിത്രജയത്തിനായി കാത്തിരിക്കുന്ന ഒരാള്‍ മാത്രമാണ് താനെന്നും ഗംഭീര്‍ ട്വീറ്റ് ചെയ്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഗംഭീര്‍ ദില്ലിയില്‍ മത്സരിക്കുമെന്ന പ്രചാരണം ശക്തമാണ്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിന് മുന്‍പ് തന്നെ ഇക്കാര്യത്തില്‍ അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങാന്‍ ആലോചനയില്ലെന്ന് ഇതിന് പിന്നാലെ ഗംഭീര്‍ അന്ന് വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!