അന്‍റോണിയോ ജര്‍മ്മന്‍ ഗോകുലം കേരള എഫ്‌സിയില്‍

Web Desk |  
Published : May 05, 2018, 08:27 PM ISTUpdated : Jun 08, 2018, 05:51 PM IST
അന്‍റോണിയോ ജര്‍മ്മന്‍ ഗോകുലം കേരള എഫ്‌സിയില്‍

Synopsis

മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കര്‍ വീണ്ടും മലയാളക്കരയിലേക്ക്

കൊച്ചി: മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കര്‍ അന്‍റോണിയോ ജര്‍മ്മന്‍ ഗോകുലം കേരള എഫ്‌സിയില്‍. ക്ലബുമായി കരാര്‍ ഒപ്പിട്ട വിവരം അന്‍റോണിയോ ജര്‍മ്മന്‍ ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു. ഇംഗ്ലീഷ് ദേശീയ ലീഗ് ക്ലബായ എബ്‌സ്‌ഫ്ലീറ്റിനായാണ് ജര്‍മ്മന്‍ നിലവില്‍ കളിച്ചുകൊണ്ടിരുന്നത്. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനായി 2015, 16 സീസണില്‍ കളിച്ച് ആരാധകരെ കയ്യിലെടുത്ത താരമാണ് ജര്‍മ്മന്‍.

ജര്‍മ്മന്‍ കേരളത്തിലേക്ക് വീണ്ടുമെത്തുന്നു എന്ന അഭ്യൂഹം നേരത്തെയുണ്ടായിരുന്നു. ഗോകുലം കേരളയെ കുറിച്ച് ആരാഞ്ഞുള്ള ജര്‍മ്മന്‍റെ ട്വീറ്റും  പുറത്തുവന്നിരുന്നു. ജര്‍മ്മന്‍റെ വരവ് ഉറപ്പായതോടെ ഐ ലീഗില്‍ ആദ്യ സീസണില്‍ ഭേദപ്പെട്ട പ്രകടനം(ഏഴാം സ്ഥാനം) കാഴ്ച്ചവെച്ച ഗോകുലം കൂടുതല്‍ കരുത്തരാകും എന്നാണ് കരുതപ്പെടുന്നത്. ഐലീഗില്‍ ഗോകുലത്തിനായി തങ്ങളുടെ രണ്ടാം സീസണില്‍ ജര്‍മ്മന്‍റെ മാന്ത്രിക ബൂട്ടുകള്‍ താളംവെയ്ക്കുന്നത് ആരാധകര്‍ക്ക് കാണാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജയിച്ചേ തീരൂ; പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താൻ കൊല്‍ക്കത്തയും ഡല്‍ഹിയും ഇന്ന് നേര്‍ക്കുനേര്‍
ഐപിഎല്ലിൽ 'ഹണിട്രാപ്പ്' ഭീഷണിയും, താരങ്ങളുടെ മുറികളിൽ മിന്നൽ പരിശോധനക്ക് ബിസിസിഐ; ചട്ടലംഘനമുണ്ടായാൽ കടുത്ത നടപടി