ആദ്യ വിജയം കൊതിച്ച് ഗോകുലം; ഹോം ഗ്രൗണ്ടില്‍ ഷില്ലോംഗുമായി പോരടിക്കും

By Web TeamFirst Published Nov 11, 2018, 10:20 AM IST
Highlights

കഴിഞ്ഞ സീസണിൽ ഇതേവേദിയിൽ ഏറ്റുമുട്ടിയപ്പോൾ ഷില്ലോംഗ് ലജോംഗിനെ ഗോകുലം തോൽപിച്ചിരുന്നു. അവസാന രണ്ട് കളിയും തോറ്റാണ് ഷില്ലോംഗ് കോഴിക്കോട് എത്തിയിരിക്കുന്നത്. മൂന്ന് പോയിന്‍റുമായി ലീഗിൽ എട്ടാം സ്ഥാനത്താണിപ്പോൾ ഗോകുലം. ഉച്ചയ്ക്ക് രണ്ടിന് തുടങ്ങുന്ന മത്സരത്തിൽ റിയൽ കശ്മീർ നെരോക്കയെ നേരിടും

കോഴിക്കോട്; ഐ ലീഗിൽ ആദ്യ ജയത്തിനായി ഗോകുലം കേരള ഇന്നിറങ്ങുന്നും. ഹോം ഗ്രൗണ്ടിൽ ഷില്ലോംഗ് ലജോംഗാണ് എതിരാളികൾ. വൈകിട്ട് അഞ്ചിന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം.

വിജയവഴിയിലെത്താൻ ഗോകുലം കേരള. രണ്ടു സമനിലയും ഒരു തോൽവിയുമായി ഐ ലീഗിൽ പത്താം സ്ഥാനത്താണിപ്പോൾ ഗോകുലം. കിട്ടിയ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്താലേ ഗോകുലത്തിന് മുന്നോട്ടുപോകാനാവൂ. ചുവപ്പ് കാർഡ് കണ്ട ക്യാപ്റ്റൻ മൂസയുടെയും
പനിമാറാത്ത അർജുൻ ജയരാജിന്‍റെയും അഭാവം ഗോകുലത്തിന് തിരിച്ചടിയാവും. രാജേഷിന്‍റെയും വി പി സുഹൈറിന്‍റെയും മികവിലാണ് പ്രതീക്ഷ.

കഴിഞ്ഞ സീസണിൽ ഇതേവേദിയിൽ ഏറ്റുമുട്ടിയപ്പോൾ ഷില്ലോംഗ് ലജോംഗിനെ ഗോകുലം തോൽപിച്ചിരുന്നു. അവസാന രണ്ട് കളിയും തോറ്റാണ് ഷില്ലോംഗ് കോഴിക്കോട് എത്തിയിരിക്കുന്നത്. മൂന്ന് പോയിന്‍റുമായി ലീഗിൽ എട്ടാം സ്ഥാനത്താണിപ്പോൾ ഗോകുലം. ഉച്ചയ്ക്ക് രണ്ടിന് തുടങ്ങുന്ന മത്സരത്തിൽ റിയൽ കശ്മീർ നെരോക്കയെ നേരിടും

അതേസമയം ഐ ലീഗ് ഫുട്ബോളിൽ മോഹൻ ബഗാന്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി. ബഗാൻ എതിരില്ലാത്ത രണ്ട് ഗോളിന് ഇന്ത്യൻ ആരോസിനെ തോൽപിച്ചു. ദിപാൻഡ ഡിക്കയുടെ ഇരട്ടഗോൾ മികവിലാണ് ബഗാന്‍റെ ജയം. 30, 45 മിനിറ്റുകളിലായിരുന്നു ഗോളുകൾ. മൂന്ന് കളിയിൽ അഞ്ച് പോയിന്‍റുമായി ബഗാൻ ലീഗിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു. മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മിനർവ പഞ്ചാബ് ഒന്നിനെതിരെ രണ്ട് ഗോളിന് ഐസ്വാൾ എഫ് സിയെ തോൽപിച്ചു. ലാൻസിൻ ടൂറെയാണ് മിനർവയുടെ രണ്ടുഗോളും നേടിയത്. നാല് പോയിന്‍റുള്ള മിനർവ അഞ്ചാം സ്ഥാനത്താണ്.

click me!