
കൊച്ചി: ഹോം ഗ്രൗണ്ടിൽ സീസണിലെ ആദ്യ ജയത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. കൊച്ചിയിൽ വൈകിട്ട് ഏഴരയ്ക്ക് എഫ് സി ഗോവയാണ് എതിരാളികൾ. എടികെയ്ക്കെതിരെ ജയിച്ച് തുടങ്ങിയെങ്കിലും കൊമ്പന്‍മാര്‍ തപ്പിത്തടയുകയാണിപ്പോഴും.
നാല് കളി സമനിലയിൽ കുടുങ്ങിയപ്പോൾ അവസാന മത്സരത്തിൽ ബെംഗളുരു എഫ് സി ക്ക് മുന്നില്‍ അടിതെറ്റി. ആറ് കളിയിൽ പതിനെട്ട് ഗോളടിച്ച എഫ് സി ഗോവയ്ക്കെതിരെ ഇറങ്ങുമ്പോൾ ഇതുവരെയുള്ള കളി മതിയാവില്ല ബ്ലാസ്റ്റേഴ്സിന്. എട്ട് ഗോൾ നേടിയ ബ്ലാസ്റ്റേഴ്സ് ഏഴെണ്ണം വഴങ്ങി. ഇതുകൊണ്ടുതന്നെ പ്രതിരോധത്തിലെ കരുത്തനായ അനസ് എടത്തൊടിക ആദ്യമായി ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ കളത്തിലെത്തും.
അനസിനൊപ്പം ഹാളിചരൺ നർസാരി ടീമിൽ തിരിച്ചെത്തുമ്പോള്‍ സി കെ വിനീതും സഹൽ അബ്ദുൽ സമദും പകരക്കാരനായി ഇറങ്ങാനാണ് സാധ്യത. തകര്‍പ്പന്‍ ഫോമിലുള്ള എഡു ബെഡിയ ആവും ഗോവൻ നിരയിൽ ബ്ലാസ്റ്റേഴ്സിന്‍റെ പ്രധാന തലവേദന. ഇരുടീമും ഇതിന് മുൻപ് ഏറ്റുമുട്ടിയ എട്ട് കളിയിൽ അഞ്ചിൽ ഗോവയും മൂന്നിൽ ബ്ലാസ്റ്റേഴ്സും ജയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!