ദുരിതമേഖലകളിൽ സജീവമായി ഐ എം വിജയന്റെ നേതൃത്വത്തില്‍ പൊലീസിലെ കായികതാരങ്ങൾ

Published : Aug 24, 2018, 07:36 PM ISTUpdated : Sep 10, 2018, 02:50 AM IST
ദുരിതമേഖലകളിൽ സജീവമായി ഐ എം വിജയന്റെ നേതൃത്വത്തില്‍ പൊലീസിലെ കായികതാരങ്ങൾ

Synopsis

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി കേരള പൊലീസിലെ കായിക താരങ്ങളും. ഐ എം വിജയന്റെ നേതൃത്വത്തിൽ ശുചീകരണവും ക്യാമ്പുകളില്‍ ഭക്ഷ്യസാധനങ്ങളെത്തിച്ചും താരങ്ങൾ മുന്നിലുണ്ടായിരുന്നു.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി കേരള പൊലീസിലെ കായിക താരങ്ങളും. ഐ എം വിജയന്റെ നേതൃത്വത്തിൽ ശുചീകരണവും ക്യാമ്പുകളില്‍ ഭക്ഷ്യസാധനങ്ങളെത്തിച്ചും താരങ്ങൾ മുന്നിലുണ്ടായിരുന്നു.

പ്രളയത്തിൽ മുങ്ങിനിൽക്കുന്ന വീട്ടിൽ നിന്നാണ് ഐ എം വിജയൻ തിരുവനന്തപുരത്തേയ്‍ക്ക് വണ്ടി കയറിയത്.  ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൊലീസിലെ കായിക താരങ്ങളെ വിളിക്കാൻ ഐജി മനോജ് എബ്രഹാം തീരുമാനിച്ചപ്പോൾ നേതൃസ്ഥാനം വിജയനും മുൻതാരം ആൻസനും. മലപ്പുറത്ത് നിന്ന് പൊലീസിലെ 22 ഫുട്ബോൾ താരങ്ങൾ. തൃശൂരിൽ നിന്നുള്ള  8 ജൂഡോ താരങ്ങളും ചേർന്നപ്പോൾ  ആകെ 30 അംഗ സംഘം.

ശുചീകരണവും പുനരധിവാസവുമാണ് പ്രധാന ലക്ഷ്യം . ചെങ്ങന്നൂർ അടക്കം ക്യാമ്പുകളിലേക്ക് അവശ്യവസ്തുക്കളും സുരക്ഷിതമായി എത്തിക്കണം.തിരുവനന്തപുരത്ത് നിന്ന് സ്വാഡ് തിരിച്ച് വിവിധ മേഖലകളിലേക്ക് സംഘം യാത്ര തിരിച്ചു.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു