
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് തുഴച്ചിലില്‍ ഇന്ത്യയ്ക്ക് ചരിത്രത്തിലെ ആദ്യ സ്വര്‍ണം. നാല് പേരടങ്ങുന്ന പുരുഷ സംഘമാണ് സ്വര്‍ണം തുഴഞ്ഞെടുത്തത്. സാവന്‍ സിംഗ്, ദത്തു ഭോക്‌നല്‍, ഓംപ്രകാശ്, സുഖ്മീത് സിംഗ് എന്നിവരടങ്ങുന്ന ടീമിന്‍റേതാണ് നേട്ടം. ഇന്തോനേഷ്യ, തായ്‌ലന്‍ഡ് ടീമുകള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനം.