
ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടാനുള്ള കാരണം വ്യക്തമാക്കി വെയ്ന്‍ റൂണി. മാഞ്ച്‌സ്റ്ററിലുണ്ടായിരുന്ന അവസാന സീസണ്‍ തനിക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറത്തായിരുന്നുവെന്നും റൂണി വ്യക്തമാക്കി. ഇംഗ്ലീഷ് ജേഴ്‌സിയില്‍ തന്റെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ച ശേഷം സംസാരിക്കുകയായിരുന്നു റൂണി.
റൂണി തുടര്‍ന്നു... ഞാന്‍ എപ്പോഴും കളിക്കണം എന്ന് ആഗ്രഹിക്കുന്ന താരമാണ്. പലപ്പോഴും കളിക്കാന്‍ തനിക്ക് അവസരം ലഭിച്ചിരുന്നില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തന്നെ വിരമിക്കണം എന്നായിരുന്നു ആഗ്രഹിച്ചത്. എന്നാല്‍ മാഞ്ചസ്റ്ററിലെ അവസാന സീസണ്‍ താങ്ങവുന്നതിലും അപ്പുറമായിരുന്നുവെന്നും റൂണി.
ടീമില്‍ കളിക്കാനുള്ള കഴിവ് ഉണ്ട് എന്ന് തന്നെയാണ് അന്ന് കരുതിയിരുന്നത്. എന്നാല്‍ മൗറീനോയ്ക്ക് കീഴില്‍ പിന്നീട് ആ അവസരം ലഭിച്ചില്ല. ലീഗ് കപ്പില്‍ അവസാന നിമിഷം സബ്ബായി ഇറങ്ങേണ്ടി വരുമായിരുന്ന അവസ്ഥ വന്നതില്‍ എനിക്ക് നാണക്കേട് തോന്നിയിരുന്നു. മാത്രമല്ല, യൂറോപ്പ ഫൈനലില്‍ താന്‍ ഇഞ്ച്വറി ടൈമില്‍ ആണ് കളിക്കാന്‍ ഇറങ്ങിയതെന്നും റൂണി.
ലീഗ് കപ്പ് ഫൈനലില്‍ ഞാന്‍ കളിച്ചിരുന്നില്ല. എന്നാല്‍ മൊറീഞ്ഞോ എന്നോട് കിരീടം ഉയര്‍ത്താന്‍ ആവശ്യപ്പെട്ടു. അഭിമാനകരമായ കാര്യമായിരുന്നില്ല അത്. ഇനിയും ഇതുപോലുള്ള താങ്ങാന്‍ തനിക്ക് ശേഷിയില്ലാത്തത് കൊണ്ടാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാന്‍ വരെ തനിക്ക് തീരുമാനിക്കേണ്ടി വന്നത് എന്നും റൂണി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!