മെസിക്കൊപ്പം ഒരിക്കലും കളിക്കില്ലെന്ന് മോഡ്രിച്ച്

Published : Oct 17, 2018, 03:06 PM IST
മെസിക്കൊപ്പം ഒരിക്കലും കളിക്കില്ലെന്ന് മോഡ്രിച്ച്

Synopsis

ബാഴ്സലോണ സൂപ്പര്‍ താരം ലിയോണല്‍ മെസിക്കൊപ്പം ഒരിക്കലും കളിക്കില്ലെന്ന് ക്രൊയേഷ്യയുടെയും റയല്‍ മാഡ്രിഡിന്റെയും മധ്യനിര ജനറലായ ലൂക്ക മോഡ്രിച്ച്. മെസി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ്. പക്ഷെ അദ്ദേഹത്തിനൊപ്പം ഞാന്‍ കളിക്കില്ല. എതിരെ മാത്രമെ കളിക്കൂവെന്നും മോഡ്രിച്ച് പറഞ്ഞു.  

മാഡ്രിഡ്: ബാഴ്സലോണ സൂപ്പര്‍ താരം ലിയോണല്‍ മെസിക്കൊപ്പം ഒരിക്കലും കളിക്കില്ലെന്ന് ക്രൊയേഷ്യയുടെയും റയല്‍ മാഡ്രിഡിന്റെയും മധ്യനിര ജനറലായ ലൂക്ക മോഡ്രിച്ച്. മെസി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ്. പക്ഷെ അദ്ദേഹത്തിനൊപ്പം ഞാന്‍ കളിക്കില്ല. എതിരെ മാത്രമെ കളിക്കൂവെന്നും മോഡ്രിച്ച് പറഞ്ഞു.

യുവന്റസിലേക്ക് പോയെങ്കിലും മുന്‍ സഹതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായുള്ള ബന്ധം ഇപ്പോഴും തുടരുന്നുണ്ടെന്നും മോഡ്രിച്ച് പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ പരസ്പര ബഹുമാനത്തോടെയുള്ള ഒരു ബന്ധമാണ് നിലനില്‍ക്കുന്നത്. ഇപ്പോഴും റൊണാള്‍ഡോയും ഞാനും പരസ്പരം സന്ദേശങ്ങള്‍ കൈമാറുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. അങ്ങനെ അല്ലെന്ന് ചില ആളുകള്‍ പറഞ്ഞു പരത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, അതല്ല യാഥാര്‍ത്ഥ്യം.

ഈ മാസം 28ന്  നടക്കുന്ന റയല്‍-ബാഴ്സ  എല്‍ ക്ലാസിക്കോയിലാണ് മോഡ്രിച്ചും മെസിയും പരസ്പരം നേര്‍ക്കുനേര്‍വരുന്നത്. റഷ്യന്‍ ലോകകപ്പില്‍ മെസിയുടെ നേതൃത്വത്തിലിറങ്ങിയ അര്‍ജന്റീനയെ മോഡ്രിച്ചിന്റെ നേതൃത്വത്തിലിറങ്ങിയ ക്രൊയേഷ്യ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്തിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

യുദ്ധഭീതിക്കിടെ ഏഷ്യൻ കപ്പില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാൻ വനിതാ ഫുട്ബോൾ ടീമിന്‍റെ നിശബ്ദ പ്രതിഷേധം
ഫുട്ബോള്‍ ലോകകപ്പിൽ നിന്ന് ഇറാൻ പുറത്തേക്ക്?, കടുത്ത തീരുമാനവുമായി ഫെഡറേഷൻ; പകരക്കാരായി എത്തുക ഈ രാജ്യം