പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിനെ ഒത്തുകളിക്ക് സമീപിച്ച പരിശീലകന് 10 വര്‍ഷം വിലക്ക്

By Web TeamFirst Published Feb 20, 2019, 10:18 PM IST
Highlights

2017ല്‍ യുഎഇയില്‍ നടന്ന ശ്രീലങ്കക്കെതിരായ പാക്കിസ്ഥാന്റെ പരമ്പരക്കിടെയാണ് അന്‍സാരി ഒത്തുകളിക്കായി സമീപച്ചതെന്ന് സര്‍ഫ്രാസ് ഐസിസി അഴിമതിവിരുദ്ധ സെല്ലിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വര്‍ഷത്തേക്ക് ക്രിക്കറ്റില്‍ നിന്ന് വിലക്കി. ഐസിസിയുടെ അഴിമതിവിരുദ്ധ സമിതി നടത്തിയ അന്വേഷണത്തില്‍ അന്‍സാരി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിലക്ക്.

2017ല്‍ യുഎഇയില്‍ നടന്ന ശ്രീലങ്കക്കെതിരായ പാക്കിസ്ഥാന്റെ പരമ്പരക്കിടെയാണ് അന്‍സാരി ഒത്തുകളിക്കായി സമീപച്ചതെന്ന് സര്‍ഫ്രാസ് ഐസിസി അഴിമതിവിരുദ്ധ സെല്ലിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യു.എ.ഇയിലെ വിവിധ പ്രൊഫഷണല്‍ ക്ലബുകളെ പരിശീലിപ്പിക്കുന്ന ഇര്‍ഫാന്‍ അന്‍സാരി വാതുവെയ്പ്പുകാരുടെ ഇടനിലക്കാരന്‍കൂടിയാണ്.

ഷാര്‍ജ ക്രിക്കറ്റ് കൗണ്‍സിലില്‍ 30 വര്‍ഷം പ്രവര്‍ത്തിച്ചിട്ടുള്ള ഇയാള്‍ ഷാര്‍ജ ക്രിക്കറ്റ് ക്ലബ്ബിന്റെ കോച്ചായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഒത്തുകളിക്ക് സമീപിച്ചതിനെക്കുറിച്ച് ഐസിസി അഴിമതി വിരുദ്ധ സെല്ലിന് ഉടന്‍ വിവരം കൈമാറിയ പാക് ക്യാപ്റ്റന് ഐ.സി.സി ജനറല്‍ മാനേജര്‍ അലക്സ് മാര്‍ഷല്‍ നന്ദി പറഞ്ഞു. സര്‍ഫ്രാസിന്റെ നടപടി ശരിയായ പ്രൊഫഷണലിസമാണെന്നും മറ്റു കളിക്കാര്‍ ഇത് മാതൃകയാക്കണമെന്നും മാര്‍ഷല്‍ കൂട്ടിച്ചേര്‍ത്തു.

click me!