ഐസിസി ഏകദിന റാങ്കിംഗ്: ധോണിക്ക് തിരിച്ചടി; കുല്‍ദീപിന് നേട്ടം

By Web TeamFirst Published Jul 30, 2018, 1:36 PM IST
Highlights

ഐസിസി ഏകദിന റാങ്കിംഗില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിക്ക് തിരിച്ചടി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ധോണി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ പതിനഞ്ചാം സ്ഥാനത്തേക്ക് വീണു.

ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിക്ക് തിരിച്ചടി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ധോണി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ പതിനഞ്ചാം സ്ഥാനത്തേക്ക് വീണു. ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ ജസ്പ്രീത് ബൂമ്രയുമാണ് ഒന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്തുള്ള രോഹിത് ശര്‍മ, പത്താം സ്ഥാനത്തുള്ള ശീഖര്‍ ധവാന്‍ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ഇന്ത്യക്കാര്‍. ബൗളര്‍മാരില്‍ കുല്‍ദീപ് യാദവ് ആറാമതും യുസ്‌വേന്ദ്ര ചാഹല്‍ പത്താമതുമാണ്.

ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ 911 റേറ്റിംഗ് പോയന്റുള്ള കോലി രണ്ടാം സ്ഥാനത്തുള്ള പാക്കിസ്ഥാന്റെ ബാബര്‍ അസത്തേക്കാള്‍ ബഹുദൂരം മുന്നിലാണ്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട് മൂന്നാം സ്ഥാനത്തുണ്ട്. രോഹിത് ശര്‍മ, ഡേവിഡ് വാര്‍ണര്‍, റോസ് ടെയ്‌ലര്‍, ഡീകോക്ക്, ഡൂപ്ലെസിസ്, വില്യാംസണ്‍, ധവാന്‍ തുടങ്ങിയവരാണ് ആദ്യ പത്തിലുള്ളവര്‍.

ബൗളര്‍മാരില്‍ 775 റേറ്റിംഗ് പോയന്റുമായാണ് ബൂമ്ര ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 763 റേറ്റിംഗ് പോയന്റുള്ള അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് രണ്ടാം സ്ഥാനത്ത്. ഹസന്‍ അലി, ട്രെന്റ് ബൗള്‍ട്ട്, ഹേസല്‍വുഡ് എന്നിവരാണ് ആദ്യ അഞ്ചിലുള്ളവര്‍. ടീം റാങ്കിംഗില്‍ 127 പോയന്റുമായി ഇംഗ്ലണ്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തി. 121 പോയന്റുള്ള ഇന്ത്യ രണ്ടാമതാണ്. 113 പോയന്റുമായി ദക്ഷിണാഫ്രിക്കയാണ് മൂന്നാമത്.

click me!