ടെസ്റ്റ് റാങ്കിംഗ്; കോലിക്കുതിപ്പ് തുടരുന്നു; ചരിത്രമെഴുതി പാറ്റ് കമ്മിൻസ്

Published : Feb 18, 2019, 09:38 AM IST
ടെസ്റ്റ് റാങ്കിംഗ്; കോലിക്കുതിപ്പ് തുടരുന്നു; ചരിത്രമെഴുതി പാറ്റ് കമ്മിൻസ്

Synopsis

ബൗളർമാരിൽ കഗിസോ റബാഡയെ മറികടന്ന് പാറ്റ് കമ്മിൻസ് ഒന്നാം റാങ്കിലെത്തി. ഗ്ലെൻ മഗ്രാത്തിന് ശേഷം ആദ്യമായാണ് ഒരു ഓസീസ് ബൗളർ ഒന്നാം സ്ഥാനത്ത് എത്തുന്നത്.

ദുബായ്: ഐ സി സി ടെസ്റ്റ് ബാറ്റ്സ്മാൻമാരുടെ റാങ്കിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഒന്നാം സ്ഥാനം നിലനിർത്തി. 922 പോയിന്‍റുമായാണ് കോലി ഒന്നാം സ്ഥാനം നിലനിർത്തിയത്. കെയ്ൻ വില്യംസൺ രണ്ടും ചേതേശ്വർ പുജാര മൂന്നും സ്ഥാനങ്ങളിലാണ്. വില്യംസണ് 897 പോയിന്‍റും പുജാരയ്ക്ക് 881 പോയിന്‍റുമാണുള്ളത്. 

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഐതിഹാസിക പ്രകടനം നടത്തിയ കുശാൽ പെരേര അൻപത്തിയെട്ട് സ്ഥാനം മെച്ചപ്പെടുത്തി നാൽപതാം റാങ്കിലെത്തി. പുറത്താവാതെ 153 റൺസെടുത്ത കുശാലിന്‍റെ മികവിൽ ശ്രീലങ്ക ഒരു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയെ തോൽപിച്ചത്. ബൗളർമാരിൽ കാഗിസോ റബാഡയെ മറികടന്ന് പാറ്റ് കമ്മിൻസ് ഒന്നാം റാങ്കിലെത്തി. ഗ്ലെൻ മഗ്രാത്തിന് ശേഷം ആദ്യമായാണ് ഒരു ഓസീസ് ബൗളർ ഒന്നാം സ്ഥാനത്ത് എത്തുന്നത്. 2008ലാണ് മഗ്രാ ഒന്നാം റാങ്കിലെത്തിയത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സന്നാഹ മത്സരത്തിൽ ജയപ്രതീക്ഷയിൽ ഇന്ത്യ; ശ്രീലങ്ക ഇലവനെതിരെ ജയിക്കാൻ വേണ്ടത് 45 ഓവറിൽ 207 റൺസ്
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് ഇന്ത്യയ്ക്ക് ആശ്വാസവാര്‍ത്ത; നായകൻ ശുഭ്മാൻ ഗിൽ നെറ്റ്സിൽ തിരിച്ചെത്തി